Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കഷ്ടമായിപ്പോയല്ലോ സച്ചിന്‍...!!

Sachin Tendulkarബാംഗ്ലൂര്‍ : ലോകറെക്കോര്‍ഡിന് വെറും 15 റണ്‍സ് അകലെ വെച്ച് വീണ്ടും സച്ചിന് പിഴച്ചു. തങ്ങള്‍ക്കെതിരെ ഈ റെക്കോര്‍ഡ് നേടാന്‍ സച്ചിനെ അനുവദിക്കില്ലെന്ന് പരസ്യമായി വെല്ലുവിളിച്ച റിക്കി പോണ്ടിംഗ് ചിരിച്ചു. കാമറൂണ്‍ വൈറ്റിന്റെ നിരുപദ്രവകരമായ പന്ത് മൈക്കേല്‍ ക്ലാര്‍ക്കിന്റെ കൈകളിലേയ്ക്ക് അടിച്ചിട്ട് മടങ്ങുമ്പോള്‍ ബ്രയന്‍ ലാറയുടെ റെക്കോര്‍ഡ് ഇതിഹാസ താരത്തെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു. അത്രയെളുപ്പമൊന്നും തന്നെ മോഹിക്കേണ്ടെന്നായിരിക്കണം ആ ചിരിയുടെ അര്‍ത്ഥം.

131 ടെസ്റ്റുകളില്‍ നിന്ന് 11953 റണ്‍സ് നേടിയ ലാറയുടെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് താരത്തിന്റെ ബഹുമതി. ആസ്ട്രേലിയയ്ക്കെതിരെ രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ 64 റണ്‍സ് അകലെ മാത്രമായിരുന്ന സച്ചിന് ഈ റെക്കോര്‍ഡ്.

മിന്നുന്ന ബൗണ്ടറികളോടെ കളി തുടങ്ങിയ സച്ചിന്‍ റെക്കോര്‍ഡ് കൈവരിക്കുമെന്നും ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ റെക്കോര്‍ഡിനെ സമീപിക്കുന്തോറും സച്ചിന്റെ ഇന്നിംഗ്സ് ഇഴഞ്ഞു. ഒടുവില്‍ 126 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്തപ്പോഴേയ്ക്കും കാമറൂണ്‍ വൈറ്റിന്റെ പന്തിലൂടെ കാലനെത്തി.

ഇനി അടുത്ത കളി വരെ സച്ചിന് കാത്തിരിക്കാം. സ്വാഭാവിക കളി മറന്ന് അമിത പ്രതിരോധത്തിലേയ്ക്ക് വഴുതിയതു മൂലമാണ് സച്ചിന് ബാംഗ്ലൂരില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയതെന്ന് പണ്ഡിതന്മാര്‍ പറഞ്ഞേക്കാം. പ്രകാശക്കുറവുകാരണം ഏകാഗ്രത നഷ്ടപ്പെട്ടെന്ന ന്യായീകരണവും കണ്ടേക്കാം..

എന്തായാലും അടുത്ത ടെസ്റ്റില്‍ സച്ചിന്‍ ലാറയെ മറികടക്കുക തന്നെ ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പോണ്ടിംഗിന്റെ വെല്ലുവിളിയുടെ മറുപടിക്ക് ഒക്ടോബര്‍ 17ന് മൊഹാലിയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റു വരെ കാത്തിരിക്കാം.

സ്കോര്‍ കാര്‍ഡ് മലയാളത്തില്‍

Story first published: Monday, October 13, 2008, 15:13 [IST]
Other articles published on Oct 13, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+