ദൈവം കളി നിര്‍ത്തി; ക്രിക്കറ്റില്‍ യുഗാന്ത്യം

സെലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു വിരമിയ്ക്കാനുള്ള തീരുമാനം സച്ചിന്‍ എടുത്തത്. അപ്രതീക്ഷിതമായി വന്ന തീരുമാനമറിഞ്ഞ് ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഞെട്ടലായി. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിയ്ക്കുന്നത് അറിയിച്ചുള്ള കത്ത്് സച്ചിന്‍ ബിസിസിഐക്ക് കൈമാറിയതോടെയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് സച്ചിന്റെ പ്രഖ്യാപനം വന്നത്. ലോകകപ്പ് നേടിയ ടീമില്‍ അംഗമായതാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ സുവര്‍ണ നേട്ടമെന്ന് കത്തില്‍ സച്ചിന്‍ വിശദീകരിയ്ക്കുന്നുണ്ട്.
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു തൊട്ടുമുന്‍പാണ് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും സച്ചിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ക്രിക്കറ്റില്‍ സച്ചിന്റെ വളര്‍ന്നുവെന്നത് പറയുന്നതിനെക്കാള്‍ സച്ചിനിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നുവെന്ന് പറയുന്നതാവും ശരി. രാജ്യത്ത് ക്രിക്കറ്റിന് ഇത്രയധികം പ്രചാരം നേടിക്കൊടുത്തത് സച്ചിന്റെ മാന്ത്രികപ്രകടനമായിരുന്നു. 463 ഏകദിനങ്ങളിലെ 452 ഇന്നിങ്‌സുകളില്‍ നിന്ന് 49 സെഞ്ച്വറികളും 96 സെഞ്ച്വറികളും ഉള്‍പ്പടെ 18,426 റണ്‍സ് സച്ചിന്‍ നേടിയിട്ടുണ്ട്. 1989 ഡിസംബര്‍ 18ന് പാകിസ്താനെതിരെ ബാറ്റേന്തിയാണ് സച്ചിന്‍ തുടങ്ങിയത്.
41 തവണ നോട്ടൗട്ട് ആയി കളംവിട്ട സച്ചിന്റെ ബാറ്റിങ് ശരാശരി 44.83. സ്‌ട്രൈക്ക് റേറ്റ് 86.23. 96 അര്‍ധസെഞ്ചുറികളും. ഏകദിനങ്ങളില്‍ 2016 ബൗണ്ടറികള്‍ സച്ചിന്‍ നേടിയപ്പോള്‍ 195 തവണ ആ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ പിറന്നു. 140 ക്യാച്ചുകളും സച്ചിന്‍ ഏകദിനങ്ങളില്‍ നിന്നു നേടി.
ബോളിങ്ങിലും സച്ചിന്‍ പലപ്പോഴും അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 463 ഏകദിന മത്സരങ്ങളില്‍ നിന്നായി 8054 പന്തുകള്‍ ബോള്‍ ചെയ്ത സച്ചിന്‍ 6850 റണ്‍സ് വിട്ടുകൊടുത്ത് 154 വിക്കറ്റുകള്‍ നേടി. 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് നേടിയത് മികച്ച പ്രകടനം. അതു കൊച്ചിയിലായിരുന്നു. ബോളിങ് ശരാശരി 44.48. ഇക്കോണമി റേറ്റ് 5.10. രണ്ടു തവണ സച്ചിന്‍ ഏകദിനങ്ങളില്‍ അഞ്ചുവിക്കറ്റ് നേട്ടം കൊയ്തു. നാലു തവണ നാലു വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ചു.
ജീവിയ്ക്കുന്ന ഇതിഹാസം, ക്രിക്കറ്റിലെ ദൈവം, റെക്കാര്‍ഡുകളുടെ തമ്പുരാന്‍ വിശേഷണങ്ങള്‍ ഒട്ടേറെയാണ് ഈ മുംബൈക്കാരന്റെ പേരില്‍. ക്രിക്കറ്റ് ഉള്ളിടത്തോളം കാലം സച്ചിന്റെ പേരും ചരിത്രത്തിലുണ്ടാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications