Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ കാര്യത്തില്‍ ബിസിസിഐയില്‍ തര്‍ക്കം

Sachin
ദില്ലി: പാകിസ്താനെതിരേയുള്ള ഏകദിനമത്സരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കളിപ്പിക്കുന്ന കാര്യത്തില്‍ ബിസിസിഐയില്‍ അഭിപ്രായ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ട്. ടീമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച യോഗം ചേരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നാണംകെട്ട് തോറ്റതിനു ശേഷം ആദ്യമായാണ് സന്ദീപ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം യോഗം ചേരുന്നത്. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സച്ചിന്‍ സ്വയം മാറി നിന്നില്ലെങ്കില്‍ തീര്‍ച്ചയായും ടീമിലെടുക്കണം എന്ന നിലപാടാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്.

ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനെ പോലുള്ളവരാണ് ഇത്തരം വാദം ഉന്നയിക്കുന്നത്. പക്ഷേ, സുനില്‍ ഗാവസ്‌കറെ പോലുള്ള പല മുതിര്‍ന്ന താരങ്ങളും പാകിസ്താനെതിരേയുള്ള ടീമില്‍ എടുക്കാതിരിക്കുന്നാല്‍ അത് സച്ചിന് ഒരു മുന്നറിയിപ്പ് നല്‍കലാകും. 'വിരമിക്കാന്‍ സമയമായിട്ടുണ്ട്. ഇക്കാര്യം പ്രഖ്യാപിക്കാന്‍ സച്ചിന്‍ നിര്‍ബന്ധിതനാകും'. എന്ന അഭിപ്രായക്കാരാണ്.

അതേ സമയം പാകിസ്താനെതിരേയുള്ള മത്സരത്തില്‍ കളിയ്ക്കാനുള്ള സന്നദ്ധത സച്ചിന്‍ അറിയിച്ചിട്ടുണ്ടെന്ന് ദാറ്റ്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ആരും സച്ചിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാകില്ലെന്നുറപ്പാണ്. ചുരുക്കത്തില്‍ സച്ചിന്‍ കളിയ്ക്കണമെന്ന് തീരുമാനിച്ചാല്‍ നോ പറയാന്‍ ബിസിസിഐയ്ക്കു പോലും പറ്റില്ല.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയിലെ ആദ്യ ട്വന്റി മത്സരം ക്രിസ്തുമസ് ദിവസം ബാംഗ്ലൂരില്‍ നടക്കും. രണ്ടാം മത്സരം ഡിസംബര്‍ 28ന് അഹമ്മദാബാദിലാണ്. ഡിസംബര്‍ 30, ജനുവരി 3, ജനുവരി ആറ് തിയ്യതികളിലായാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ചെന്നൈ, കൊല്‍ക്കത്ത, ദില്ലി എന്നിവ യഥാക്രമം വേദികളാകും.

Story first published: Saturday, December 22, 2012, 15:46 [IST]
Other articles published on Dec 22, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+