ടെസ്റ്റില്‍ സച്ചിന്‍ 15000 കടന്നു

വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ തന്റെ 300ാം ടെസ്റ്റ് ഇന്നിങ്‌സിനിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 28ാം റണ്‍സ് നേടിയതോടെയാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ദേവേന്ദ്ര ബിഷൂവിനെ സിംഗിള്‍സിലേക്ക് നയിച്ചതിനു തൊട്ടുപിറകെ സച്ചിനെ വന്ന് അഭിനന്ദിച്ചത് സഹ ബാറ്റ്‌സ്മാന്‍ രാഹുല്‍ദ്രാവിഡ് തന്നെയാണ്.
ഓവര്‍പൂര്‍ത്തിയായതിനുശേഷം വെസ്റ്റ്ഇന്‍ഡീസ് താരങ്ങളും സച്ചിനെ അഭിനന്ദിക്കാനെത്തി. ഇനി ആളുകള്‍ കാത്തിരിക്കുന്നത് 38കാരനായ സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നും സെഞ്ച്വറികളുടെ സെഞ്ച്വറി പിറക്കുന്നതാണ്. സച്ചിന്‍ ഇതുവരെ 51 ടെസ്റ്റ് സെഞ്ച്വറികളും 48 ഏകദിന സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റിലോ ഏകദിനത്തിലോ ഒരു സെഞ്ച്വറി നേടിയാല്‍ അത് സെഞ്ച്വറികളുടെ സെഞ്ച്വറിയവും.
വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം ഏകദേശം ഉറപ്പാക്കി കഴിഞ്ഞു. രണ്ടു ദിവസവും എട്ടുവിക്കറ്റും ബാക്കി നില്‍ക്കെ വിജയിക്കാന്‍ ആതിഥേയര്‍ക്ക് 124 റണ്‍സ് മാത്രം മതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications