Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനു ഭാരതരത്‌നം ലഭിക്കുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയിയായ ഭാരതരത്‌നം ലഭിക്കുമോ?
എന്തായാലും കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ ഇക്കാര്യത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

ബഹുമതിക്കു പരിഗണിക്കുന്നവരുടെ പട്ടികയില്‍ കായികരംഗത്തുള്ളവരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയ കത്ത് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ മേശപ്പുറത്താണ്.

ഈ നീക്കത്തിനു എല്ലാവിധ പിന്തുണയുമുണ്ടെന്ന അടിക്കുറിപ്പോടെയാണ് ആഭ്യന്തരമന്ത്രാലയം ഫയല്‍ അയച്ചത്.
പരിഗണിയ്ക്കാന്‍ തീരുമാനിച്ചാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലുള്ള ആദ്യപേരെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിലവില്‍ കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം എന്നീ മേഖലകളിലുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

Story first published: Friday, May 11, 2012, 12:52 [IST]
Other articles published on May 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+