മുംബൈ: വലത്തേ തോളിന് നടത്തിയ ശസ്ത്രക്രിയക്കു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലണ്ടനില്‍ നിന്നും നാട്ടിലേക്കു മടങ്ങി.
ബുധനാഴ്ച തന്നെ സച്ചിന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ സച്ചിന്റെ മടക്കയാത്ര പുറത്തുവിടാതിരിക്കുകയായിരുന്നു.
മാര്‍ച്ച് 27നാണ് സച്ചിന് ശസ്ത്രക്രിയ നടത്തിയത്. മെയ് 18ന് ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്റ് ഇന്റീസ് പര്യടനത്തില്‍ സച്ചിന് കളിക്കാനാവുമോയെന്ന് തീര്‍ച്ചയായിട്ടില്ല.