ടീമിനു വേണ്ടി കളി ജയിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ സച്ചിന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. മൂന്നു നാലു വര്‍ഷം മുമ്പത്തെ സച്ചിന്റെ നിഴലാണ് ഇപ്പോഴത്തെ സച്ചിന്‍.
പഴയ റിക്കാര്‍ഡുകളുടെ ബലത്തില്‍ ടീമില്‍ കടിച്ചു തൂങ്ങാനെന്ന പോലെയാണ് സച്ചിന്റെ നിലവിലെ പ്രകടനങ്ങള്‍ എന്നും ചാപ്പല്‍ ആരോപിച്ചു. ലോകകപ്പിലെ മൂന്നു മത്സരങ്ങളില്‍ 64 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം.
ഇന്ത്യ ബംഗ്ലാദേശിനോടു തോറ്റപ്പോള്‍ ഏഴു റണ്‍സും ശ്രീലങ്കയോടു തോറ്റപ്പോള്‍ പൂജ്യവുമായിരുന്നു സച്ചിന്റെ സ്കോര്‍. ഏപ്രില്‍ ആറ്, ഏഴ് തീയ്യതികളില്‍ മുംബൈയില്‍ ചേരുന്ന ബിസിസിഐ യോഗത്തില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെയും ക്യാപ്റ്റന്റെയും കോച്ചിന്റെയും ഭാവിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണു കരുതുന്നത്- ചാപ്പല്‍ പറഞ്ഞു.
സച്ചിനെയും ബ്രയാന്‍ ലാറയെയും താരതമ്യപ്പെടുത്താനും ചാപ്പല്‍ തയ്യാറായി. ഇരുവരും ഒരു കാലത്ത് മികച്ചതാരെന്നു തെളിയിക്കാന്‍ പരസ്പരം മത്സരിച്ചു. എന്നാല്‍, രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറില്‍ ഇരുവരുടെയും ശൈലികള്‍ ഏറെ മാറിപ്പോയെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു.