
ട്രോഫി കൈമാറാനായി ശ്രീനിവാസന്�� മുന്നോട്ട് വന്നപ്പോള്‍ സച്ചിന്‍ പിന്നോട്ടുപോകുന്നു.

ഐ പി എല്‍ സമ്മാനദാനച്ചടങ്ങില്‍ സച്ചിന്‍

ഐ പി എല്‍ സമ്മാനദാനച്ചടങ്ങില്‍ നിന്നും

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ കോഴക്കാര്‍ക്കും സച്ചിനും തമ്മില്‍ ഒരു ബന്ധവുമില്ല. പണ്ട് കോഴക്കാര്‍ കളി തോല്‍പുമെന്ന് കോച്ച് ഗെയ്ക്ക് വാദിനെ ഫോണ്‍ വിളിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ഓടിയത് സച്ചിന്റെ അരികിലേക്കാണ്. പരിഭ്രാന്തനായ കോച്ചിനോട് ഒന്നും പേടിക്കേണ്ട, കളി നമ്മള്‍ ജയിക്കും എന്ന് ആശ്വസിപ്പിക്കുക മാത്രമല്ല അടിച്ച് കളി ജയിപ്പിച്ച് ഒത്തുകളിക്കാരുടെ കണക്കുകള്‍ തെറ്റിക്കുകയും ചെയ്തു.
അങ്ങിനെയുള്ള സച്ചിന്‍ എങ്ങിനെയാണ് ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ കൈയ്യില്‍നിന്നും ഐ പി എല്‍ ട്രോഫി സ്വീകരിക്കുക. ഐ പി എല്‍ ട്രോഫി കൈമാറാനായി ശ്രീനിവാസന് മുന്നോട്ട് വന്നപ്പോള്‍ സച്ചിന്‍ പിന്നോട്ടുപോകുകയായിരുന്നു എന്നാണ് വീഡിയോ രംഗങ്ങള്‍ വ്യക്തമാക്കുന്നത്. രോഹിത് ശര്‍മയെയും പോണ്ടിംഗിനെയും മുന്നോട്ട് നീക്കി സച്ചിന്‍ പതുക്കെ പിന്മാറുകയായിരുന്നു.
ഹര്‍ഭജന്‍ സിംഗാണ് സച്ചിനെ നിര്‍ബന്ധിച്ച് മുന്നോട്ട് കൊണ്ടുവന്നത്. ഹര്‍ഭജനോട് സച്ചിന്‍ എന്തോ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണമെങ്കിലും സംഭാഷണം വ്യക്തമല്ല. ബോധപൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും ബി സി സി ഐ പ്രസിഡണ്ടിനോട് സമ്മാനദാനച്ചടങ്ങില്‍ അകലം പാലിച്ചിരുന്നു എന്നത് വ്യക്തമാണ്.
ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ ഒത്തുകളി വിവാദത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയരുമ്പോഴും ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ ശ്രീനിവാസന്‍ തയ്യാറായിട്ടില്ല. സച്ചിന്റെ നാടായ മുംബൈയിലെ ക്രിക്കറ്റ് - രാഷ്ട്രീയ ലോബിയാണ് ബി സി സി ഐയില്‍ ശ്രീനിവാസന്റെ കടുത്ത എതിരാളികള്‍.

ട്രോഫി കൈമാറാനായി ശ്രീനിവാസന്�� മുന്നോട്ട് വന്നപ്പോള്‍ സച്ചിന്‍ പിന്നോട്ടുപോകുന്നു.

ഐ പി എല്‍ സമ്മാനദാനച്ചടങ്ങില്‍ സച്ചിന്‍

ഐ പി എല്‍ സമ്മാനദാനച്ചടങ്ങില്‍ നിന്നും
