For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനു മേല്‍ പ്രശംസയുടെ പുഷ്പവൃഷ്ടി

By Staff

മെല്‍ബണ്‍ : കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസ് കിരീടം നേടിയതിനു പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ തലവഴിയേ അഭിനന്ദനങ്ങള്‍ പ്രവഹിക്കുന്നു. അടുപ്പിച്ച് രണ്ട് ഇന്നിംഗ്സുകളിലൂടെ സച്ചിനാണ് ഇന്ത്യയുടെ കിരീട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ കോളമെഴുത്തുകാരന്‍ പീറ്റര്‍ റീബോക്കിന് സച്ചിനെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടുന്നില്ല. വശീകരണ ശക്തിയുളളതും അപ്രതിരോധ്യവുമായ ഇന്നിംഗ്സുകളാണ് സച്ചിന്‍ കളിക്കുന്നതെന്ന് റീബോക്ക് പറയുന്നു.

ദി സിഡ്നി മോണിംഗ് ഹെറാള്‍ഡ് പത്രത്തിലെഴുതിയ തന്റെ കോളത്തിലാണ് സച്ചിനെ റീബോക്ക് പ്രശംസയില്‍ കുളിപ്പിക്കുന്നത്. ആസ്ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയിന്‍ വാണിനും റീബോക്കിന്റെ വാഴ്ത്തുമൊഴികളുണ്ട്.

കഴിഞ്ഞ 15 വര്‍ഷങ്ങളായി ക്രിക്കറ്റ് സശ്രദ്ധം വീക്ഷിക്കുന്നവരെ ഏറ്റവുമധികം രസിപ്പിച്ച രണ്ടുകളിക്കാരാണ് സച്ചിനും വോണും. ഇവരുടെ കളി വളരെ അടുത്തു വീക്ഷിച്ചവര്‍ക്ക് അതിലും വലുതൊന്നും കിട്ടാന്‍ വഴിയില്ല. റീബോക്ക് നിരീക്ഷിക്കുന്നു.

സച്ചിനും വോണും തങ്ങളുടെ കഴിവിനെ കഠിനമായ പരിശീലനങ്ങളിലൂടെ തേച്ചു മിനുക്കിയവരാണ്. അപാരമായ ശേഷിയും അത്യുന്നതമായ പ്രതിഭയും തുല്യമായി സമ്മേളിച്ചവരാണ് ഇവര്‍. മാന്ത്രികനെപ്പോലെ ബാറ്റ്സ്മാന്റെ പ്രതിരോധം കീറിയെറിഞ്ഞവനാണ് വോണെങ്കില്‍ ഈഗോയുടെ ബാധ്യതകളില്ലാത്ത ക്ലാസിക്കല്‍ ബാറ്റ്സ്മാനാണ് സച്ചിനെന്ന് റീബോക്ക് അഭിപ്രായപ്പെടുന്നു.

റിക്കി പോണ്ടിംഗിന്റെ സംഘത്തെ തെല്ലും പേടിയില്ലാതെ പടവെട്ടി ജയിച്ച ഇന്ത്യയുടെ യുവ നിരയെയും റീബോക്ക് പ്രശംസിക്കുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, March 5, 2008, 21:19 [IST]
Other articles published on Mar 5, 2008
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+