Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വന്തം വീട് എന്റെ സ്വപ്‌നമായിരുന്നു: സച്ചിന്‍

Sachin at Dream Home
മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സ്വപ്‌നസാക്ഷാത്കാരം. നവരാത്രിയുടെ ആരംഭമെന്ന നിലയില്‍ ശുഭകരമായ സെപ്റ്റംബര്‍ 28ന് ബുധനാഴ്ച സച്ചിന്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റി. 6000 ചതുരശ്രയടി വലിപ്പമുള്ള സ്വന്തം ബംഗ്ലാവിലേക്കാണ് സച്ചിന്‍ താമസം മാറ്റിയിരിക്കുന്നത്. ബാന്ദ്ര വെസ്റ്റിലെ ലാ മെര്‍ ഹൗസിങ് സൊസൈറ്റിയിലായിരുന്നു സച്ചിന്‍ ഇതുവരെ താമസിച്ചിരുന്നത്. വില്ലയും ബാന്ദ്ര വെസ്റ്റില്‍ത്തന്നെയാണ്.

സ്വന്തമായി വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. എനിക്കുമുണ്ടായിരുന്നു ഈ സ്വപ്നം. അതു യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ലഭിച്ച ഫ്‌ളാറ്റിലായിരുന്നു ഇതുവരെ കഴിഞ്ഞത്. ഇപ്പോള്‍ ഞാന്‍ ആ സ്ഥലം ഒഴിഞ്ഞു- ഗൃഹപ്രവേശത്തിന് ശേഷം സച്ചിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുന്‍പു തന്നെ പുതിയ വീട്ടില്‍ ഗൃഹശാന്തിയും, വാസ്തുപൂജയും നടത്തിയിരുന്നു. അതിനുശേഷം മുംബൈയിലേക്കു വരാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അമ്മയെയും കൂട്ടിയാണ് വന്നത്. പൂജയ്ക്കുശേഷം ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ കുട്ടികളെ ഇതുവരെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല- സച്ചിന്‍ പറഞ്ഞു.

കേടുപാടുകള്‍ വന്ന ഒരു ബംഗ്ലാവും സ്ഥലവും 2007ല്‍ 39 കോടി രൂപ മുടക്കിയാണ് സച്ചിന്‍ വാങ്ങിയത്. പിന്നീട് ഇത് വിദഗ്ധനായ ഒരു ആര്‍ക്കിടെക്റ്റിന്റെ സഹായത്തോടെ നവീകരിച്ചു. സിസിടിവി ക്യാമറകളും സെന്‍സറുകളും ബംഗ്ലാവിന് സുരക്ഷ നല്‍കുന്നു.

ഏറ്റവും മുകളിലെ നിലയിലാണ് സച്ചിന്റെയും ഭാര്യ അഞ്ജലിയുടെയും കിടപ്പുമുറി. മക്കളായ അര്‍ജുന്റെയും സാറയുടെയും മുറികള്‍ താഴെനിലയിലാണ്. പൂജാമുറി, ഡ്രോയിങ് റൂം, ഡൈനിങ് റൂം, സച്ചിന്റെ വിവിധ അവാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം തുടങ്ങിയവയും ഗ്രൗണ്ട് ഏറ്റവും താഴത്തെ നിലയിലുണ്ട്.

ഭൂമിക്കടിയിലേക്കുള്ളതിലെ ആദ്യ നിലയില്‍ ജോലിക്കാര്‍ താമസിക്കും. കൂടാതെ സിസിടിവി ക്യാമറകളുടെയും മറ്റും പ്രധാന നിരീക്ഷണ കേന്ദ്രവും ഇവിടെയാണ്. ഏറ്റവും താഴെയുള്ള നിലയിലാണ് സച്ചിന്റെ കാറുകള്‍ സൂക്ഷിക്കുന്നത്. ഒട്ടേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്. ടെറസില്‍ ഒരു സ്വിമ്മിങ് പൂളും നിര്‍മിച്ചിട്ടുണ്ട്.

Story first published: Wednesday, January 25, 2012, 17:42 [IST]
Other articles published on Jan 25, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+