Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു രക്ഷയുമില്ല;നെറ്റിലും സച്ചിന്‍ തന്നെ മുന്നില്‍

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അത്ഭുതങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഓണ്‍ലൈനിലെ സംസാരവിഷയം സച്ചിന്‍ തന്നെ. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്നത് സച്ചിനെക്കുറിച്ചാണ് എന്നാണ് ഐ ബി എമ്മിന്റെ പഠനം. മുരളി വിജയും ശിഖര്‍ ധവാനും സെഞ്ചുറികളുമായും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും വിക്കറ്റുകള്‍ വീഴ്ത്തിയും തകര്‍ത്തു കളിക്കുമ്പോഴാണ് ഇത്.

സച്ചിനുശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെക്കുറിച്ചാണെന്നും ഐ ബി എമ്മിന്റെ സോഷ്യല്‍ സെന്റിമെന്റ് ഇന്‍ഡക്‌സ് പറയുന്നു. തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് സെഞ്ചുറികളോടെ പരമ്പരയുടെ മിന്നും താരമായിക്കൊണ്ടിരിക്കുന്ന തമിഴ് നാട്ടുകാരനായ ഓപ്പണര്‍ മുരളി വിജയാണ് ഇവര്‍ക്കു പിന്നില്‍. ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജയാണ് ഏറ്റവും ഹിറ്റ്. കഴിഞ്ഞ ദിവസം രവീന്ദ്ര ജഡേജയുടെ വിക്കി പീഡിയ പേജില്‍ നോബല്‍ സമ്മാന ജേതാവെന്നും ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്സ് പേഴ്‌സണ്‍ ഓഫ് ദ ഇയറെന്നും ആരോ എഴുതി വെച്ചതിനെ തുടര്‍ന്നാണ് ജഡ്ഡു ഓണ്‍ലൈനില്‍ ഹിറ്റായത്.

Sachin

അരങ്ങേറ്റ മത്സരത്തില്‍ ഉജ്വല സെഞ്ചുറിയോടെ മോഹാലിയില്‍ മാന്‍ ഓഫ് ദ മാച്ചായ ശിഖര്‍ ധവാനാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടുത്തിടെ ജനകീയനായ മറ്റൊരു താരം. അഞ്ച് ദിവസം കൊണ്ട് 200 ശതമാനം പുരോഗതിയാണ് ധവാന്‍ ഉണ്ടാക്കിയിരിക്കുന്നത്. സച്ചിന്‍ അടുത്ത കാലത്തായി ഫോം ഔട്ടാണെങ്കിലും പഴയ കാല റെക്കോര്‍ഡുകളും ചിത്രങ്ങളുമാണ് ക്രിക്കറ്റ് ദൈവത്തെ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സജീവമാക്കിയതെന്നാണ് പഠനം വെളിപ്പടുത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ എന്ന ചര്‍്ച്ചയും ഓണ്‍ലൈന്‍ ലോകത്ത് സജീവമാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ബ്ലോഗുകള്‍ എന്നിങ്ങനെയുള്ള വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുകളിലെ 1.2 ലക്ഷം പോസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് ഐ ബി എം സോഷ്യല്‍ സെന്റിമെന്റ് ഇന്‍ഡക്‌സ് പഠനം.

Story first published: Friday, March 22, 2013, 11:51 [IST]
Other articles published on Mar 22, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+