Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനു വീണ്ടും സെഞ്ച്വറി നഷ്ടമായി

Sachin5
ദില്ലി: വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മല്‍സരത്തിലെങ്കിലും സെഞ്ച്വറികളുടെ സെഞ്ച്വറി നേടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാവുമെന്ന സ്വപ്‌നത്തിന് തിരിച്ചടി. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു സച്ചിന്റെ സമ്പാദ്യം. ഫിഡല്‍ എഡ്വേര്‍ഡ്‌സ് വിക്കറ്റിനു മുന്നില്‍ കുടുക്കി സച്ചിനെ തിരിച്ചയച്ചു.

അഞ്ചിന് 256 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ വെസ്റ്റ്ഇന്‍ഡീസിന് മൊത്തം സ്‌കോര്‍ 304ലെത്തിയപ്പോഴേക്കും എല്ലാ താരങ്ങളെയും നഷ്ടമായിരുന്നു. ആദ്യ ദിവസം സെഞ്ച്വറി നേടി പുറത്താവാതെ നിന്നിരുന്ന ചന്ദര്‍പോളിനെ(110) ഇഷാന്ത് ശര്‍മ എല്‍ബിഡബ്ല്യുവാക്കി. ഇന്ത്യയുടെ മറുപടി വെറും 52.5 ഓവറില്‍ അവസാനിച്ചു.

ഗൗതം ഗംഭീറും(41), വീരേന്ദര്‍ സെവാഗും(55), രാഹുല്‍ ദ്രാവിഡും(54) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആര്‍ക്കും കരീബിയന്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വിവിഎസ് ലക്ഷ്മണ്‍ ഒന്നും യുവരാജ്‌സിങ് 27ഉം ശര്‍മ 17ഉം റണ്‍സ് നേടിയപ്പോള്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും അശ്വിനും പൂജ്യന്മാരായി മടങ്ങി.

വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാമിന്നിങ്‌സ് തുടങ്ങിയത് തകര്‍ച്ചയോടെയാണ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ 13.6 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലാണ്. ഫിഡല്‍ എഡ്വാര്‍ഡ്‌സും കിര്‍ക് എഡ്വാര്‍ഡ്‌സുമാണ് ക്രീസിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന് 116 റണ്‍സിന്റെ ലീഡുണ്ട്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+