പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുധനാഴ്ച നടക്കുന്ന ഏകദിനത്തില്‍ പരിക്കേറ്റ രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മധ്യനിരയില്‍ കളിച്ചേക്കും.
ദ്രാവിഡിന് പകരം വസീം ജാഫറിനെയായിരിക്കും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്. ജാഫര്‍ സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്തേക്കും. ഫോമിലല്ലാത്ത പേസ് ബൗളര്‍ ഇര്‍ഫാന്‍ പഠാന് പകരം എസ്.ശ്രീശാന്ത് കളിച്ചേക്കും.
മുനഫ് പട്ടേല്‍ പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായിട്ടില്ല. പട്ടേലിനു പകരമാണ് കഴിഞ്ഞ ഏകദിനത്തില്‍ പഠാന്‍ കളിച്ചത്. ബുധനാഴ്ചത്തെ ഏകദിനത്തില്‍ ഊഴം ശ്രീശാന്തിന്റേതാണ്. സുരേഷ് റെയ്നയും ദിനേഷ് മോംഗിയയും ടീമില്‍ ഇടം കണ്ടെത്താനിടയില്ല.