സച്ചിനും ലാറയും തുല്യരെന്ന് സ്റ്റീവ് വോ

സച്ചിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയാണ് എന്ന് ഓസ്‌ട്രേലിയയുടെ മറ്റൊരു മുന്‍ നായകനായ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് സ്റ്റീവ് വോ ഇത്തരമൊരു താരതമ്യത്തിന് താന്‍ തയ്യാറല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്.
കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയുമായി ബാറ്റ് ചെയ്യാന്‍ എത്തിയിരുന്ന ആളാണ് സച്ചിന്‍. ലാറയാകട്ടെ അത്രയൊന്നും ശക്തമല്ലാത്ത ടീമിന് വേണ്ടി കളിച്ചയാളാണ് - സ്റ്റീവ് വോ പറഞ്ഞു. ഇരുവരും മികച്ച ബാറ്റ്‌സ്മാന്‍മാരാണ് - സ്റ്റീവ് വോ പറഞ്ഞു. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല മാത്യു ഹെയ്ഡനാണ് തന്റെ കാലത്തെ മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു വോ നേരത്തെ പറഞ്ഞിരുന്നത്.
സച്ചിന്‍ വിരമിച്ചാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനം തുടരുമെന്നും സ്റ്റീവ് വോ പറഞ്ഞു. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ല. അതുപോലെ തന്നെ സച്ചിന്‍ വിരമിച്ചാലും ടീം മുന്നോട്ടുപോകും - സ്റ്റീന് പറഞ്ഞു. 1999 ല്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകനായിരുന്നു സ്റ്റീവ് വോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications