2000 റണ്‍സിന്റെ തിളക്കത്തില്‍ സച്ചിന്‍
ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തം.ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടന്ന ഹോളണ്ടിനെതിരായ ഗ്രൂപ്പ് ബി മത്സരത്തില്‍ 18 റണ്‍സ് നേടിയാണ് സച്ചിന്‍ പുതിയ ചരിത്ര നേട്ടം കുറിച്ചത്.

40 മത്സരങ്ങളില്‍നിന്നാണ് ഈ നേട്ടം. സച്ചിന്റെ ആറാം ലോകകപ്പ് കൂടിയാണിത്. 22 പന്തുകളില്‍ 27 റണ്‍സെടുത്ത സച്ചിനെ പീറ്റര്‍ സീലാര്‍ പുറത്താക്കുകയായിരുന്നു. സച്ചിന്റെ റെക്കാര്‍ഡ് അടുത്തകാലത്തൊന്നും തകരാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. 42 മല്‍സരങ്ങളില്‍ നിന്നും 1577 റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണു രണ്ടാമത്. മികച്ച ഫോമില്‍ തുടരുന്ന സച്ചിനെ കടത്തിവെട്ടുക പോണ്ടിങിന് ഏറെ വിഷമമായിരിക്കും.
വെസ്റ്റിന്‍ഡീസ് മുന്‍ നായകന്‍ ബ്രയാന്‍ ലാറയാണ് മൂന്നാമത്. 34 മത്സരങ്ങളില്‍നിന്ന് 1225 റണ്‍സാണു ലാറ നേടിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയടിച്ച താരമെന്ന റെക്കോഡും സച്ചിന്‍ സ്വന്തം പേരിലാക്കിയിരുന്നു. 13 അര്‍ധ സെഞ്ചുറികളും അദ്ദേഹം കുറിച്ചിട്ടുണ്ട്.
Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications