Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പില്‍ കളിക്കില്ല: സച്ചിന്‍

Sachin Tendulkar
ദില്ലി: വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിയ്ക്കില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ട്വന്റി 20 രാജ്യാന്തര മത്സരങ്ങളില്‍ കളിയ്ക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സച്ചിന്‍ പറഞ്ഞു.

2007ല്‍ ട്വന്റി20 ലോകകപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ താന്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ഈ തീരുമാനം മാറ്റിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. ട്വന്റി 20 മത്സരങ്ങള്‍ ചെറുപ്പക്കാര്‍ക്കുളളതാണ്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനാണു താന്‍ വിട്ടുനില്‍ക്കുന്നതെന്നും സച്ചിന്‍ വ്യക്തമാക്കി. തീരുമാനം പുനപരിശോധിയ്‌ക്കേണ്ട ആവശ്യമില്ലെന്നും യുവാക്കളുടെ മികച്ച നിരയാണ് ഇന്ത്യയ്ക്കുള്ളതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്‍ മൂന്നാം സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന സച്ചന്‍ ട്വന്റി 20 ലോകകപ്പില്‍ കളിയ്ക്കണമെന്ന് സുനില്‍ ഗവാസ്‌ക്കര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സച്ചിന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Story first published: Saturday, May 19, 2012, 13:13 [IST]
Other articles published on May 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+