സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നത് അതിലേയ്ക്കാണ്. മിക്കവാറും ഏകദിന ടീമില്‍ നിന്നെങ്കിലും താരസിംഹങ്ങള്‍ പുതുമുഖങ്ങള്‍ക്കായി വഴിയൊഴിയേണ്ടി വരും.
സീനിയര്‍ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ടീമും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യാ ബ്ലൂ എന്ന പേരില്‍ മറ്റൊരു ടീമും ആലോചനയിലുണ്ടെന്നാണ് ബിസിസിഐ പ്രസിഡന്റ് ശരദ് പവാര്‍ വെളിപ്പെടുത്തുന്നത്. കൂടുതല്‍ അന്താരാഷ്ട്ര മത്സര പരിചയം ലഭിക്കുന്നതിന് ഇന്ത്യാ ബ്ലൂവിന് അവസരം നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
1989ല്‍ ഇന്ത്യയുടെ ടെസ്റ് ഏകദിന ടീമുകളില്‍ ഇടം നേടിയ സചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പ്രതിസന്ധിയാണ് നേരിടുന്നത്. 384 ഏകദിന മത്സരങ്ങളില്‍ നിന്നും 41 സെഞ്ച്വറികളോടെ 14, 847 റണ്‍സ്. 135 ടെസ്റുകളില്‍ നിന്നും 35 സെഞ്ച്വറികളോടെ 10,668 റണ്‍സ്. 2003 ലെ ലോകകപ്പില്‍ 11 കളികളില്‍ നിന്നും 673 റണ്‍സ്.
ആരും കൊതിക്കുന്ന നേട്ടങ്ങളുമായി ലോകക്രിക്കറ്റിലെ സുവര്‍ണരാജകുമാരനായി വിലസിയ സചിന് ഇനി വേലിയിറക്കത്തിന്റെ നാളുകളാണ്.
ബംഗ്ലാദേശിനോട് ഏഴ് റണ്‍സ്, വിധി നിര്‍ണായകമായ ശ്രീലങ്കാ മത്സരത്തില്‍ മൂന്നു പന്തുകളില്‍ നിന്നും പൂജ്യം. ദൈവമായി കരുതി പൂജിച്ചു പോന്ന പ്രിയപ്പെട്ട സച്ചിന്റെ കോലങ്ങളും പോസ്ററുകളും തെരുവില്‍ കത്തിച്ചാമ്പലായി.
പ്രതിഭാസ്പര്‍ശം വേണ്ടുവോളം ഉണ്ടായിട്ടും, അഞ്ചു ലോകകപ്പില്‍ കളിച്ചിട്ടും സച്ചിന് ഒരിക്കല്‍ പോലും ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കാനായില്ല. നിര്‍ണായക മത്സരത്തില്‍ പതറുന്നു എന്ന പഴി ആദ്യമായല്ല സച്ചിന്റെ പേരില്‍ ആരോപിക്ക്സടുന്നത്. ഇക്കുറി അതിന്റെ വില സച്ചിന്‍ നല്‍കേണ്ടി വരും.
ദില്‍ഹാരോ ഫെര്‍ണാണ്ടോ എന്ന ശ്രീലങ്കയുടെ ബൗളര്‍ മാര്‍ച്ച് 24ന് സച്ചിന്റെ പ്രതിരോധം പിളര്‍ത്തിയെറിഞ്ഞ ആ പന്ത് ഇന്ത്യയുടെ മുന്‍ക്രിക്കറ്റ് ദൈവത്തിന്റെ ഏകദിന ഭാവിയുടെ മിഡില്‍ സ്റമ്പാണോ തെറിപ്പിച്ചത്?