Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് ഭാരതരത്‌ന സമ്മാനിയ്ക്കണം ധോണി

Sachin
ചെന്നൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരതരത്‌ന നല്‍കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധോണി.

ഇരുനൂറ് ശതമാനവും സച്ചിന്‍ അതിന് അര്‍ഹനാണ്. കഴിഞ്ഞ 21 വര്‍ഷമായി സച്ചിന്‍ രാജ്യത്തെ സേവിക്കുകയാണ്. ഇദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ പ്രതിച്ഛായ നല്‍കി. ഭാരതരത്‌ന ലഭിക്കാന്‍ രാജ്യത്തെ മറ്റേതു കായികതാരത്തേക്കാള്‍ അര്‍ഹത സച്ചിനുണ്ട്. സച്ചിനു ലഭിച്ചില്ലെങ്കിലും മറ്റൊരു ക്രിക്കറ്റ് താരത്തിനും പുരസ്‌കാരം ലഭിക്കില്ലെന്നും ധോണി പറഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി സൂപ്പര്‍കിങ്‌സിന്റെ ക്യാമ്പില്‍ ധോണി എത്തിയിട്ടുണ്ട്. ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായിട്ടാണ് ചാമ്പ്യന്‍സ് ടീമായ ചെന്നൈ കിങ്‌സിന്റെ ആദ്യമത്സരം.

സച്ചിനു ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ടു മഹരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+