Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകം കീഴടക്കിയ രാത്രിയില്‍ സച്ചിന്‍ ഉറങ്ങിയില്ല

മുംബൈ: ലോകകപ്പ് നേടിയ രാവില്‍ ഉറങ്ങാന്‍ കഴഞ്ഞില്ലെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യ വീണ്ടും ലോകചാമ്പ്യന്‍മാരായെന്നത് തനിക്ക് പെട്ടന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഈ അവിശ്വസനീയതയാണ് തന്റെ ഉറക്കം കെടുത്തിയതെന്നും സച്ചിന്‍ പറഞ്ഞു.

Sachin Tendulkar

മുംബൈയിലെ രാജ്ഭവനില്‍ രാഷ്ട്രപതിയുടെ ചായ സത്ക്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സച്ചിന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും അടുത്ത ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാനുള്ള സമയമല്ല ഇതെന്നും സച്ചിന്‍ പറഞ്ഞു. ന്യൂസീലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി 2015 ലോകകപ്പില്‍ കളിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്രയും ദൂരത്തേയ്ക്ക് ചിന്തിക്കേണ്ട കാര്യമില്ലെന്നായിരുന്നു സച്ചിന്റെ മറുപടി.

ലോകകപ്പ് കിരീടനേട്ടം ആഘോഷിക്കാനുള്ള സമയമാണിത്. പഴയകാര്യങ്ങളെക്കുറിച്ചും വളരെ ദൂരത്തുള്ള കാര്യങ്ങളെക്കുറിച്ചും ആലോചിക്കാനല്ല ഇപ്പോള്‍ എന്റെ ഉദ്ദേശ്യം. ഇതൊരു മഹത്തായ മുഹൂര്‍ത്തമാണ്. ഇപ്പോള്‍ ഇതേക്കുറിച്ചുമാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്.

കലാശക്കളിയില്‍ നൂറാം സെഞ്ചുറി നേടാന്‍ കഴിയാത്തതില്‍ വിഷമമുണ്ടോയെന്ന ചോദ്യത്തിന് അതിലും വലുതാണ് ലോകകപ്പ് നേടാന്‍ കഴിഞ്ഞതെന്നായിരുന്നു സച്ചിന്റെ മറുപടി.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+