ദില്ലി: സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ശാരീരികക്ഷമതയുണ്ടെന്ന് ഇന്ത്യന്‍ ടീം ഫിസിയോ ജോണ്‍ ഗ്ലോസ്റര് പ്രഖ്യാപിച്ചു. ഇതോടെ ശ്രീലങ്ക ത്രിരാഷ്ട്ര കപ്പില്‍ സച്ചിന് കളിക്കാനുള്ള സാധ്യത തെളിഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് സച്ചിന് ശാരീരിക ക്ഷമതാ പരിശോധനക്ക് വിധേയനായത്. ശാരീരിക ക്ഷമതാ റിപ്പോര്‍ട്ട് ബിസിസിഐക്ക് ചൊവ്വാഴ്ച ഗ്ലോസ്റര് അയക്കും.
സച്ചിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെ പറ്റി നിലനിന്നിരുന്ന സന്ദേഹങ്ങളും ആശങ്കകളോടും ഇതോടെ ഒഴിഞ്ഞു. ജൂലൈ 20നാണ് ത്രിരാഷ്ട്ര കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.