Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

"സച്ചിന്‍ തുടരുന്നത് മറ്റു നേട്ടങ്ങള്‍ക്ക് "

ദില്ലി സച്ചിന്‍ ക്രിക്കറ്റില്‍ തുടരുന്നത് മറ്റു നേട്ടങ്ങള്‍ക്കായാണെന്ന് ഇയാന്‍ ചാപ്പല്‍.

സാധാരണ ക്രിക്കറ്റ് താരങ്ങള്‍ ജയിക്കാനും ജയിപ്പിക്കാനുമാണ് കളിക്കുന്നതെന്നും എന്നാല്‍ സച്ചിന്‍റെ കണ്ണ് വേറെ പലതിലുമാണെന്നാണ് ഇയാന്‍ ചാപ്പലിന്‍റെ വിമര്‍ശനം.

ഇന്ത്യയുടെ മുന്‍പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പലിന്‍റെ സഹോദരനാണ് ഇയാന്‍ ചാപ്പല്‍. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന് ഇയാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടിരുന്നു.

എന്തുകൊണ്ട് ഇയാള്‍ കളി മതിയാക്കുന്നില്ല എന്ന് ആരാധകര്‍ ചോദിക്കുന്നതിനു മുന്പ് കളിക്കാര്‍ വിരമിക്കണമെന്നാണ് ചാപ്പല്‍ പറയുന്നത്. മഗ്രാത്തിന്‍റെയും ലാറയുടെയും തീരുമാനം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മഗ്രാത്തിലും ലാറയിലുമൊക്കെ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്. എന്നാല്‍ സ്വരം നന്നായിരിക്കുന്പോള്‍ പാട്ടു നിര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്.

മഹാന്‍മാരായ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താനും ബൗളര്‍മാര്‍ വിക്കറ്റു വീഴ്ത്താനും പാടുപെടുന്നത് അവരുടെ പ്രതാപകാലം അസ്തമിച്ചതെന്നതിന്‍റെ സൂചനയാണ്. ആ അവസ്ഥയാണ് സച്ചിനും.

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി പഴയ സച്ചിന്‍റെ നിഴലു പോലുമല്ല ഇപ്പോഴത്തെ സച്ചിന്‍. ഇത് തിരിച്ചറിഞ്ഞ് അദ്ദേഹം വിരമിക്കുന്നതാണ് നല്ലതെന്ന് ചാപ്പല്‍ ഉപദേശിക്കുന്നു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+