16000 തികച്ച് സച്ചിന്‍ മുന്നോട്ട്

ബാറ്റ്സ്‍മാന്‍മാരുടെ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തേയ്ക്ക് കയറിയ സച്ചിന്‍ വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ആദ്യ പത്തില്‍ ഇടം നേടുന്നത്.
പന്ത്രണ്ടാം ഓവറില്‍ ചാമിന്ദാ വാസെറിഞ്ഞ അവസാന പന്ത് മിഡ് വിക്കറ്റിലേയ്ക്ക് തട്ടിയിട്ട് സച്ചിന്‍ റണ്‍ പൂര്‍ത്തിയാക്കുമ്പോള്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനില്‍ അഭിനന്ദന വാചകങ്ങള്‍ തെളിഞ്ഞു. റെക്കോര്‍ഡുകളുടെ രാജകുമാരന് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ കയ്യടിച്ച് അഭിനന്ദനം അറിയിച്ചു. ക്രീസിന്റെ തമ്പുരാന്റെ കിരീടത്തില്‍ മറ്റൊരു കനകത്തൂവല്‍.
408 ഏകദിനങ്ങളില്‍ നിന്നാണ് സച്ചിന്‍ 16000 റണ്‍സ് അടിച്ചു കൂട്ടിയത്. ശരാശരി 44.24. ഉയര്‍ന്ന സ്കോര്‍ 183. 41 സെഞ്ച്വറികളും 87 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട് സച്ചിന്റെ ബാലന്‍സ് ഷീറ്റില്‍.
ടെസ്റ്റിലെ 39 സെഞ്ച്വറികള്‍ കൂടി കൂട്ടിയാല്‍ സച്ചിന്റെ ശേഖരത്തിലെ സെഞ്ച്വറികളുടെ എണ്ണം 80 ആകും. 100 സെഞ്ച്വറി തികയ്ക്കുക എന്ന സ്വപ്നം, ഇന്നത്തെ ഫോമില്‍ സച്ചിന്‍ നിഷ്പ്രയാസം സഫലമാക്കുമെന്ന് ഉറപ്പ്.
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications