സച്ചിന്‍ പരിശീലനം തുടങ്ങി
മുംബൈ: ബുധനാഴ്ച മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് പന്തുമായി ബാറ്റിംഗ് പരിശീലനം ആരംഭിച്ചു. മാര്‍ച്ച് മാസത്തില്‍ തോളെല്ലിന് നടത്തിയ ശസ്ത്രക്രിയക്കുശേഷം ഇതാദ്യമായാണ് സച്ചിന്‍ പരിശീലനത്തിനിറങ്ങുന്നത്.
ഇന്ത്യന്‍ ടീം അധികൃതരുടെ സാന്നിദ്ധ്യത്തിലായിരുന്നു സച്ചിന്റെ പിരിശീലനം. ആദ്യം അഞ്ച് മിനിറ്റ് ബാറ്റു ചെയ്ത് അല്പസമയം വിശ്രമിച്ചതിനുശേഷം പിന്നീട് ഇരുപത് മിനിറ്റുകൂടി സ്ച്ചിന്‍ പരിശീലനം തുടര്‍ന്നു.
ചൊവ്വാഴ്ച തന്നെ ടെന്നിസ് ബോളുപയോഗിച്ച് കോച്ച് ഗ്രെഗ് ചാപ്പലിന്റെയും പിസിയോ തെറാപ്പിസ്റ് ജോണ്‍ ഗ്ലോസ്ററിന്റെയും മേല്‍നോട്ടത്തില്‍ സച്ചിന്‍ ലളിതമായി പരിശീലനമാരംഭിച്ചിരുന്നു. മാര്‍ച്ചില്‍ ലണ്ടനില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയതിനാല്‍ വെസ്റിന്റീസിനെതിരായ ഏകദിന മത്സരങ്ങളില്‍ സച്ചിന്‍ പങ്കെടുക്കില്ല.
പരീശീലനം സംതൃപ്തമായിരുന്നെന്ന് സച്ചിനും ജോണ്‍ ഗ്ലോസ്ററും പറഞ്ഞതായി ബി സി സി ഐ സെക്രട്ടറി നിരഞ്ജന്‍ ഷാ പത്രക്കുറിപ്പില്‍ അറിയിച്ചു.
നട്ടെല്ലു വേദനയെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നു വിട്ടുനിന്ന ലക്ഷ്മിപതി ബാലാജിയും ബുധനാഴ്ച പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications