ദുബായ്: ആസ്ത്രേല്യയ്ക്കെതിരായ ത്രിരാഷ്ട്ര കപ്പിലെ രണ്ടു ഫൈനലുകളിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ ഒന്നാം റാങ്കില്‍ നിന്ന് രണ്ടാമതേക്കു പിന്തള്ളിയാണ് സച്ചിന്‍ ലോക നമ്പര്‍ വണ്ണായത്.
പോണ്ടിംഗിനേക്കാള്‍ ഏഴ് റേറ്റിംഗ് പോയിന്റുകളാണ് സച്ചിനുള്ളത്. ത്രിരാഷ്ട്ര കപ്പില്‍ പോണ്ടിംഗ് മങ്ങിയ പ്രകടനമാണ് കാഴ്ച വച്ചത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്താണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി റാങ്കിംഗില്‍ പത്താമതാണ്. വൈസ് ക്യാപ്റ്റന്‍ യുവരാരാജ് സിംഗ് പതിനെട്ടാമതും.
ഏകദിന ക്രിക്കറ്റ് ടീമുകളുടെ റാങ്കിംഗില്‍ വ്യത്യാസമില്ല. ആസ്ത്രേല്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതും ന്യൂസിലാന്റ് മൂന്നാമതും ഇന്ത്യ നാലാമതും തുടരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍