Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയില്‍ സച്ചിനും സഹീറും നിര്‍ണായകം

മുംബൈ: അലന്‍ ഡൊണാള്‍ഡും ഷോണ്‍ പൊളോക്കും നയിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളിംഗിന് പഴയ മൂര്‍ച്ചയുണ്ടോ? സംശയമാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിരയാകട്ടെ പുതിയ ആവേശത്തിലും. ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യയ്ക്ക് എളുപ്പമാകേണ്ടതാണ് കാര്യങ്ങള്‍. എന്നാല്‍ അതങ്ങനെയാകുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായകമാകുക സച്ചിന്റെ ബാറ്റിംഗും സഹീര്‍ ഖാന്‍ സ്‌പെല്ലുകളും ആയിരിക്കും എന്ന് കരുതുന്നവര്‍ കുറവല്ല.

രാഹുല്‍ ദ്രാവിഡും വി വി എസ് ലക്ഷ്മണുമില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇറങ്ങുന്നത്. ഉപഭൂഖണ്ഡത്തിലും ഏകദിന മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണെങ്കിലും ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ യുവനിര വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നൊരു വാദമുണ്ട്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് പഞ്ഞമില്ലാത്ത ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സച്ചിന്റെ പരിചയസമ്പത്ത് നിര്‍ണായകമാകും എന്നും ആരാധകര്‍ കരുതുന്നു.

sachin

പത്തൊമ്പതാം വയസ്സിലാണ് സച്ചിന്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാനെത്തുന്നത്. അവിടുന്നിങ്ങോട്ട് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്നു സച്ചിന്‍. വെളുത്ത ഇടിമിന്നല്‍ എന്നറിയപ്പെടുന്ന അലന്‍ ഡൊണാള്‍ഡും ക്രെയ്ഗ് മാത്യൂസും ബ്രയാന്‍ മക്മില്ലനും ഉള്‍പ്പെടുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ നിര. 21ലധികം വര്‍ഷങ്ങളും അമ്പതിലധികം സെഞ്ചുറികളും സച്ചിന്‍ എന്ന ടെസ്റ്റ് കളിക്കാരന് ഒരു ഇതിഹാസത്തിന്റെ പരിവേഷം ചാര്‍ത്തി.

റെക്കോര്‍ഡുകളെല്ലാം വെട്ടിപ്പിടിച്ച് വിരമിക്കാനൊരുങ്ങുന്ന സച്ചിന് അര്‍ഹമായ യാത്രയയപ്പ് ദക്ഷിണാഫ്രിക്കയില്‍ കിട്ടുമോ. ഡെയ്ല്‍ സ്‌റ്റെയ്‌നും മോര്‍ക്കലും അടങ്ങുന്ന സൂപ്പര്‍ ഫാസ്റ്റ് ബൗളിംഗ് നിരയ്ക്ക് കടിഞ്ഞാണിടാന്‍ ഇന്ത്യയുടെ യുവനിരയ്ക്ക് കഴിഞ്ഞാല്‍ അതത്ര വിഷമമാകില്ല.

Story first published: Sunday, August 25, 2013, 10:16 [IST]
Other articles published on Aug 25, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+