വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആസ്‌ത്രേലിയക്ക് രണ്ടാം തോല്‍വി

By Ajith Babu
Ponting made 55 off 84 balls
ബാംഗ്ലൂര്‍: ലോകകപ്പ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യയിലേക്ക് വിമാനം കയറി ഓസീസ് ടീമിന് വീണ്ടും തിരിച്ചടി. ആദ്യ പരിശീലനമത്സരത്തില്‍. ഇന്ത്യയോട് കീഴടങ്ങിയ കംഗാരുപ്പട രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ടു.

ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 47.1 ഓവറില്‍ 217ന് ഓള്‍ഔട്ട്. 218 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ ദക്ഷിണാഫ്രിക്ക 34 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം നേടി.

ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും ബ്രാഡ് ഹാഡിനും പൂജ്യത്തിനു പുറത്തായ ശേഷം ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും (55) വൈസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും (73) ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ കരകയറ്റിയത്. എന്നാല്‍, തുടര്‍ന്നു വന്നവരില്‍ ആര്‍ക്കും മികച്ച സ്‌കോറുകള്‍ കണ്ടെത്താനായില്ല.

ഡെയ്ല്‍ സ്‌റ്റെയ്‌നും റോബിന്‍ പീറ്റേഴ്‌സനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മുന്നിട്ടു നിന്നു.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഓപ്പണര്‍മാര്‍ ഗ്രെയിം സ്മിത്തും (65) ഹാഷിം അംലയും (60) ചേര്‍ന്ന് 131 റണ്‍സ് വരെയെത്തിച്ചു. തുടര്‍ന്ന് ഇരുവരും മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരം നല്‍കുന്നതിനു വേണ്ടി ക്രീസ് വിട്ടു. തുടര്‍ന്നിറങ്ങിയ ഡ്യൂപ്ലേസിസ് റണ്ണൗട്ടായി. പേരുകേട്ട ഓസീസ് ബൗളിങ് പടയെ നിസാരമായാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരിട്ടത്. 47 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജെപി. ഡുമിനിയുടെ പിന്‍ബലത്തില്‍ അവര്‍ അനായാസം ലക്ഷ്യം കാണുകയും ചെയ്തു.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X