ഡുമ്‌നി രക്ഷകനായി; ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനിലെ ഇത്തവണത്തെ കന്നി ലോകകപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 131 റണ്‍സ് ജയം. ഈ ജയത്തോടെ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി അവസാന എട്ടില്‍ ഇടംപിടിയ്ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പടയ്്ക്ക് സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴിന് 272 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 33.2 ഓവറില്‍ 141 ന് ഓള്‍ഔട്ടായി. മത്സരഫലം ഇതാണെങ്കിലും പൊരുതിതന്നെയാണ് ഐറിഷ് പോരാളികള്‍ മടങ്ങുന്നത്.
വമ്പന്‍ സ്‌കോര്‍ നേടി മത്സരം ഏകപക്ഷീയമാക്കാമെന്ന കണക്കുക്കൂട്ടലുമായെത്തിയ ആഫ്രിക്കാരെ പിടിച്ചുനിര്‍ത്താന്‍ ്അയര്‍ലണ്ടുകാര്‍ക്ക് കഴിഞ്ഞു. ജീന്‍ പോള്‍ ഡുമിനിയുടെയും കോളിന്‍ ഇന്‍ഗ്രാമിന്റെയും അവസരത്തിനൊത്തുളള ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
അഞ്ചിന് 117 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ 204 ലെത്തിച്ച ശേഷമാണ് ഡുമിനിഇന്‍ഗ്രാം സഖ്യം പിരിഞ്ഞത്. 103 പന്തില്‍ ഒരു സിക്‌സറും ആറു ഫോറുമടക്കം 99 റണ്‍സെടുത്ത ഡുമിനിക്ക് ദൗര്‍ഭാഗ്യം മൂലം 100 തികയ്ക്കാനായില്ല. ഡുമിനിയെ ജോണ്‍ മൂണി എറിഞ്ഞ അവസാന ഓവറിന്റെ നാലാമത്തെ പന്തില്‍ കെവിന്‍ ഒബ്രിയാന്‍ പിടികൂടി. മൂന്നാമനായി ഇറങ്ങിയ മോണ്‍ വാന്‍ വീക്കും മോശമില്ലാതെ ബാറ്റ് ചെയ്തു.
അയര്‍ലന്‍ഡിനു വേണ്ടി ബോയ്ഡ് റാങ്കിന്‍, ഡേവിഡ് ജോണ്‍സ്റ്റണ്‍, ജോണ്‍ മൂണി, ഡോക്‌റെല്‍, സ്റ്റിര്‍ലിംഗ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ അയര്‍ലണ്ട് നിരയില്‍ 31 റണ്‍സെടുത്ത ഗാരി വില്‍സണാണ് ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോര്‍ണി മോര്‍ക്കലും റോബിന്‍ പീറ്റേഴ്‌സണും മൂന്നു വിക്കറ്റ് വീതമെടുത്തു. ജാക്ക് കാലിസ് രണ്ടു വിക്കറ്റും
ബാറ്റിംഗില്‍ തിളങ്ങിയ ഡുമിനിയും ജൊഹാന്‍ ബോത്തയും ഓരോ വിക്കറ്റും വീഴ്ത്തി. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഡുമിനിയാണ് മത്സരത്തിലെ കേമന്‍. ഇംഗ്ലണ്ടിനെ അട്ടിമറിച്ചു നേടിയ രണ്ടു പോയിന്റ് മാത്രമാണ് അയര്‍ലന്‍ഡിനുള്ളത്. അവര്‍ക്ക് ഗ്രൂപ്പില്‍ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications