Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ബെറ്റിങില്‍ മറിയുന്നത് ശതകോടികള്‍

Cricket
മുംബൈ: ലോകകപ്പ് മാമാങ്കത്തിന് കൊടിയേറാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ലോകമെങ്ങുമുള്ള വാതുവെപ്പ് കേന്ദ്രങ്ങളും സജീവമായതായി റിപ്പോര്‍ട്ട്. ഈ ലോകകപ്പിലുടനീളം ഏതാണ്ട് 630 കോടിയുടെ വാതുവയ്പ് നടക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഉദ്ഘാടന മത്സരമായ ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തില്‍ കോടികളുടെ വാതുവെപ്പ് നടന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പ് ആര് നേടുമെന്ന് ഉറപ്പിച്ച് പറയാനാവില്ലെങ്കിലും ആതിഥേയരായ ഇന്ത്യക്കാണ് വാതുവെപ്പുകേന്ദ്രങ്ങളില്‍ മുന്തിയ പരിഗണന. ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ തൊട്ടുപിന്നിലുണ്ട്. ടൂര്‍ണമെന്റ് മുന്നേറുന്തോറും റേറ്റിങ്ങും വ്യത്യാസപ്പെടും.

ബ്രിട്ടനിലെ ബെറ്റിങ് സിന്‍ഡിക്കേറ്റ് ഔട്ട്‌റൈറ്റ് ഇന്ത്യയ്ക്ക് നല്‍കുന്നത് 3/1 സാധ്യത ആണ്. ഇന്ത്യ കിരീടം നേടുമെന്ന് ഒരു രൂപ ബെറ്റ് വെക്കുകയും അതു സംഭവിക്കുകയും ചെയ്താല്‍ മൂന്ന് രൂപ കിട്ടുമെന്ന് ചുരുക്കം.

സാധ്യത കൂടുതലുള്ള ടീമുകള്‍ക്ക് വേണ്ടി ബെറ്റ് വെക്കുമ്പോള്‍ വരവ് കുറയും. അതേസമയം, കാനഡയോ കെനിയയോ പോലുള്ള ദുര്‍ബലര്‍ക്ക് വേണ്ടി ഒരു രൂപ വെയ്ക്കുകയും അവര്‍ കപ്പ് നേടുകയും ചെയ്താല്‍ കിട്ടുന്നത് ആയിരം രൂപ വരെയാവും.

കാനഡ കപ്പടിയ്ക്കുമെന്ന് ആര് പ്രതീക്ഷിയ്ക്കുന്നില്ലെങ്കിലും ഒരു ലോട്ടറിയെടുക്കുന്ന ലാഘവത്തില്‍ ആ ടീമുകള്‍ക്ക് വേണ്ടി പണം മുടക്കുന്ന വിദ്വാന്‍മാരും കുറവല്ല. കിട്ടിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി അതാണവരുടെ ആപത് വാക്യം.

Story first published: Saturday, May 12, 2012, 16:46 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+