Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോണ്ടിങ് സച്ചിന്റെ റെക്കോഡിനരികെ

Ricky Ponting
ബാംഗ്ലൂര്‍: മുന്‍ ആസ്‌ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനരികെ. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ റെക്കോഡിനരികിലാണ് പോണ്ടിങെത്തിയത്.

ന്യൂസൗത്ത് വെയ്ല്‍സിനെതിരേയുള്ള മത്സരത്തില്‍ താസ്മാനിയക്കുവേണ്ടി പോണ്ടിങ് തന്റെ 79ാം സെഞ്ച്വറി സ്വന്തമാക്കി. ഇറാനി കപ്പില്‍ മുംബൈയ്ക്കുവേണ്ടി കളിയ്ക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ 80 സെഞ്ച്വറിയാണുള്ളത്.

ആധുനിക ക്രിക്കറ്റിലെ രണ്ടു മഹാരഥന്മാരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം സീസണില്‍ ഒരുമിച്ച് കളിയ്ക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയുണ്ട്. നാലുലക്ഷം ഡോളറിനാണ് മുംബൈ ഇന്ത്യന്‍സ് പുതിയ സീസണില്‍ റിക്കി പോണ്ടിങിനെ വാങ്ങിയത്.

പോണ്ടിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പരിപൂര്‍ണമായി വിടവാങ്ങി കഴിഞ്ഞു. ഇപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ട്വന്റി മത്സരങ്ങലിലും മാത്രമാണ് കളിയ്ക്കുന്നത്. സച്ചിന്‍ അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്നു വിരമിച്ചിട്ടുണ്ട്. ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരേയുള്ള മത്സരത്തില്‍ മറ്റൊരു സെഞ്ച്വറി സച്ചിന്‍ നേടുമോ? കാത്തിരുന്നു കാണാം.

Story first published: Wednesday, February 6, 2013, 16:57 [IST]
Other articles published on Feb 6, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+