Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ബജനെതിരെ വീണ്ടും പോണ്ടിംഗ്

Harbhajan Singബ്രിസ്‍ബേന്‍ : ശ്രീശാന്തിനെ തല്ലിയതിലൂടെ ഹര്‍ബജന്‍ സിംഗിന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ആസ്ട്രേലിയ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്.

20 ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നിച്ചു കളിച്ച സഹകളിക്കാരനെ മൈതാനത്തിലിട്ട് തല്ലിയതിലൂടെ ഹര്‍ബജന്റെ സ്വഭാവത്തെക്കുറിച്ച് ലോകത്തിന് വേണ്ടത്ര ധാരണയായെന്ന് പോണ്ടിംഗ് പറഞ്ഞു.

ഇക്കഴിഞ്ഞ ഇന്ത്യാ ആസ്ട്രേലിയ പര്യടനത്തിനിടയ്ക്ക് ഹര്‍ബജനും ആസ്ട്രേലിയയുടെ കളിക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. ഹര്‍ബജന്‍ ആന്‍ഡ്രൂ സിമ്മണ്ട്സിനെ കളിയാക്കിയെന്ന ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള ക്രിക്കറ്റ് ബന്ധം വഷളാക്കുന്ന നിലവരെയെത്തിച്ചു.

ബിസിസിഐയുടെ ധനശക്തിയുടെ മറവിലാണ് ഹര്‍ബജന്‍ അന്ന് രക്ഷപെട്ടതെന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ് തുടരുകയാണ്. ആ വൈരം ഒട്ടും അണഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പോണ്ടിംഗിന്റെ പ്രസ്താവന.

ശ്രീശാന്ത് ഹര്‍ബജന്‍ പ്രശ്നം നടക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോണ്ടിംഗും ഇന്ത്യയിലുണ്ടായിരുന്നു. ഇന്ത്യയില്‍ വെച്ച് പ്രതികരണത്തിനൊന്നും മുതിരാതെ ആസ്ട്രേലിയയില്‍ ചെന്ന് വിമര്‍ശനമുയര്‍ത്തിയത് വേണ്ടപ്പെട്ടവരുടെ അനുമതിയോടെയാണെന്ന് വ്യക്തമാണ്.

സിമ്മണ്ട്സിനെ അധിക്ഷേപിച്ച പ്രശ്നത്തില്‍ ഹര്‍ബജന് തങ്ങള്‍ ആഗ്രഹിച്ച ശിക്ഷയല്ല ലഭിച്ചതെന്ന് പോണ്ടിംഗ് പറഞ്ഞു. വരും ദിവസങ്ങളില്‍ മാത്യു ഹെയ്‍ഡനടക്കമുളള കളിക്കാര്‍ ഹര്‍ബജനെതിരെ രംഗത്തു വരുമെന്ന് കരുതുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Saturday, May 10, 2008, 18:30 [IST]
Other articles published on May 10, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+