Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്റെ കല്യാണം ഞായറാഴ്ച

Aswin
മുംബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ വിവാഹം ഞായറാഴ്ച നടക്കും. ബാല്യകാല സഖി പ്രീതി നാരായണനെയാണ് വിവാഹം കഴിക്കുന്നതെന്ന് കുടുംബകേന്ദ്രങ്ങള്‍ അറിയിച്ചു.

കന്നി ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മാസ്മരിക പ്രകടനം തന്നെയാണ് ഇന്ത്യയുടെ അഞ്ചുവിക്കറ്റ് വിജയത്തിന്റെ അടിസ്ഥാനമായത്. കൊല്‍ക്കത്തയില്‍ രണ്ടാം ടെസ്റ്റ് തുടങ്ങുന്നതിന്റെ ഒരു ദിവസം മുമ്പാണ് വിവാഹമെന്ന് അശ്വിന്റെ പിതാവ് രവിചന്ദ്രന്‍ സ്ഥിരീകരിച്ചു.

അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുന്നുള്ളൂ. 25കാരനായ അശ്വിന്‍ ഏകദിനത്തിലും ട്വന്റിയിലും കഴിഞ്ഞ വര്‍ഷമാണ് അരങ്ങേറ്റം കുറിച്ചത്. ചെന്നൈ സൂപ്പര്‍കിങ്‌സിനെ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ സഹായിച്ചതില്‍ അശ്വിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

ടെസ്റ്റില്‍ കളിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡിനുമൊപ്പം കളിക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെയാണ്. ക്ഷമയും കഠിനാധ്വാനം തന്നെയാണ് മികച്ച ഫലം തരുന്നത്. ബോളുകളില്‍ വ്യത്യസ്ത വരുത്താന്‍ എപ്പോഴും ശ്രമിക്കും-മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതിനുശേഷം അശ്വിന്റെ പ്രതികരണം ഇതായിരുന്നു.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+