ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ലീഗിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി മുന്‍ ഇന്ത്യന്‍ നായകന്‍ രവിശാസ്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു.
ഇപ്പോള്‍ വിദേശത്തുള്ള ശാസ്ത്രിയോട് അടുത്താഴ്ച ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദേശധനവിനിമയ രീതികള്‍ സുതാര്യമായിരുന്നില്ലെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു.
ഗവേണിങ് ബോഡിയിലുള്ള രവി ശാസ്ത്രിയില്‍ ചില നിര്‍ണായക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ ലണ്ടനിലുള്ള മുന്‍ ഐ.പി.എല്‍ കമ്മിഷണര്‍ ലളിത് മോഡിക്ക് ക്രമക്കേടുകളിലുള്ള പങ്കും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.