Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശില്‍ ആഫ്രിക്കന്‍ സവാരി

മിര്‍പൂര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും 206 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി ബംഗ്ലാ കടുവകള്‍ ക്വാര്‍ട്ടറിലെത്താതെ ലോകകപ്പില്‍ നിന്നും പുറത്തായി. ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 285 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്‌ളാദേശ് 28 ഓവറില്‍ 78 റണ്‍സിന് എല്ലാവ രും കൂടാരം കയറി. നാല് വിക്കറ്റ് വീഴ്ത്തിയ റോബന്‍ പീറ്റേഴ്‌സന്‍സ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടോട്‌സോബെ എന്നിവരാണ് ബംഗഌ കടുവകളെ തളച്ചത്.

South Africa Vs Bangladesh

രാവിലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ഹാഷിം ആംല (51), ഗ്രേം സ്മിത്ത് (45) എന്നിവര്‍ ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 98 റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ 107ല്‍ നില്‍ക്കെ ഹാഷിം ആംലയെ നഷ്ടമായി.

ജെപിഡൂമ്‌നി 17 റണ്‍സിന് പുറത്തായി. അവിടെ നിന്ന് ഒത്തു ചേര്‍ന്ന ജാക് കാലിസ് (69), പെ്‌ളസിസ് (52) സഖ്യം ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 200 കടത്തി. സ്‌കോര്‍ 223ല്‍ നില്‍ക്കെ കാലിസ് ഷക്കീബിന്റെ പന്തില്‍ പുറത്തായി. വാലറ്റത്ത് റോബിന്‍ പീറ്റേഴ്‌സന്‍ (22*) നടത്തിയ ചെറുത്ത് നില്‍പ്പ് ആഫ്രിക്കന്‍ സ്‌കോര്‍ 284ല്‍ എത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശ് ബാറ്റിങ് നിരയ്ക്കാ കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. വന്‍ ടീമുകളെ വിറപ്പിച്ച ബംഗ്ലാ കടുവകള്‍ എലികളാവുന്ന കാഴ്ചയാണ് ടീം ആരാധകരെ കാത്തിരുന്നത്. 58 റണ്‍സ് എടുക്കുന്നതിനിടെ അവരുടെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. മധ്യനിരയില്‍ ഷക്കീബ് അല്‍ ഹസന്‍ (30) നടത്തിയ ചെറുത്തുനില്‍പ്പില്ലെങ്കില്‍ ബംഗ്ലാദേശ് നാണം കെടുമായിരുന്നു. ഹസ്സന്‍ മാത്രമാണ് രണ്ടക്കം കണ്ടതെന്ന് കൂടിയറിയമ്പോള്‍ അവരുടെ ദയനീയത വ്യക്തമാവും. 28 ഓവറില്‍ 78 റണ്‍സിന് ബാറ്റ് വെച്ച് കീഴടങ്ങിയതോടെ ബംഗ്ലാദേശിന്റെ ലോകകപ്പ് പോരാട്ടം പൂര്‍ത്തിയായി.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+