Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അറസ്റ്റിന് മുന്നേ ശ്രീയെ രാജസ്ഥാന്‍ പുറത്താക്കി

sree-dravid
മുംബൈ: ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഒത്തുകൡക്കാരനാണെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനും അറിയാമായിരുന്നോ? സാധ്യതകള്‍ തള്ളിക്കളയാനാാവില്ല എന്നാണ് ഐ പി എല്ലിലെ പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇല്ലെങ്കില്‍ പിന്നെ എന്താനാണ് ദ്രാവിഡ് മുംബൈയ്ക്ക് എതിരായ രണ്ടാം മത്സരത്തിന് മുന്‍പേ തന്നെ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയത്?

ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പേ തന്നെ രാജസ്ഥാന്‍ റോയല്‍സ് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. മുംബൈയ്‌ക്കെതിരായ കളിയില്‍ ശ്രീശാന്ത് വേണ്ട എന്ന് ദ്രാവിഡ് തീരുമാനിച്ചിരുന്നത്രേ. രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് ശ്രീശാന്തിനോട് ടീം താമസിക്കുന്ന ഹോട്ടല്‍ വിടാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തന്നെ കളിപ്പിക്കണം എന്നാവശ്യപ്പെട്ട് ശ്രീശാന്ത് ക്യാപ്റ്റന്‍ ദ്രാവിഡിനോട് വഴക്കിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ശ്രീശാന്തുമായുള്ള സാമ്പത്തിക ഇടപാടുകളും ടീം ഇതിനുമുന്‍പേ തന്നെ തീര്‍ത്തിരുന്നതായും രാജസ്ഥാന്‍ റോയല്‍സ് ടീം അധികൃതര്‍ അറിയിച്ചു. മെയ് 12 ന് ചെന്നൈയുമായി നടന്ന കളിക്ക് ശേഷമാണ് ശ്രീശാന്തിനെ ടീമില്‍ തുടരാന്‍ അനുവദിക്കേണ്ടതില്ല എന്ന് താരുമാനിച്ചത്. പ്ലെയിംഗ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതില്‍ ശ്രീശാന്ത് വളരെയധികം അസ്വസ്ഥനായാണ് ഈ ദിവസങ്ങളില്‍ കാണപ്പെട്ടിരുന്നത്.

വാതുവെപ്പുകാരുമായി നടത്തിയ ഒത്തുകളി കളിക്കളത്തില്‍ നടപ്പാക്കാന്‍ സാധിക്കാത്തതിന്റെ അസ്വസ്ഥതയാകാം ശ്രീശാന്ത് കാണിച്ചിരുന്നത് എന്ന് കരുതാം. എന്നാല്‍ എന്തിനാണ് രാഹുല്‍ ദ്രാവിഡ് ശ്രീശാന്തിനെ അവസാന പതിനൊന്നില്‍ നിന്നും മാത്രമല്ല സ്‌ക്വാഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ പറഞ്ഞിരിക്കുക? ശ്രീശാന്ത് തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നായിരുന്നല്ലോ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ദ്രാവിഡ് പറഞ്ഞിരുന്നത്.

Story first published: Monday, May 20, 2013, 10:30 [IST]
Other articles published on May 20, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+