സ്പിന്നില്‍ കുരുങ്ങി കൊമ്പന്‍മാര്‍ വീണു
ജയ്പൂര്‍: വമ്പന്‍മാരെയല്ലാം ചവിട്ടയരച്ച് മുന്നേറിയ കൊച്ചി ടസ്‌ക്കേഴ്‌സ് മണലാരണ്യത്തിലെ സ്പിന്‍ ചതിക്കുഴിയില്‍ കൊമ്പുകുത്തി വീണു. ജയ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന മത്സരത്തില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ മാസ്മരിക പന്തേറില്‍ കൊച്ചിയുടെ ബാറ്റ്‌സമാന്‍മാരുടെ പോരാട്ടം 109 റണ്‍സിന് അവസാനിച്ചു.

110 റണ്‍സിന്റെ ദുര്‍ബലമായ ലക്ഷ്യം മറികടക്കാനിറങ്ങിയ റോയല്‍സ് ടീം വാട്‌സന്റെ(49)യും ദ്രാവിഡി(44) ന്റെയും തകര്‍പ്പന്‍ ബാറ്റിങിന്റെ മികവില്‍ എട്ടു വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. നാലോവറില്‍ വെറും 16 റണ്‍സിനു മൂന്നു വിക്കറ്റ് വീഴ്ത്തിയ വോണും നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ഥ് ത്രിവേദിയുമാണ് കൊച്ചിയുടെ കൊമ്പൊടിച്ചത്. ഓരോ വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വാട്‌സണും ജെഹാന്‍ ബോത്തയും ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി.
ടോസ് നേടിയ വോണ്‍ കൊച്ചിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പരുക്കിനെത്തുടര്‍ന്ന് ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലം കരയ്ക്കിരുന്നപ്പോള്‍ ക്യാപ്റ്റന്‍ മഹേലജയവര്‍ധനെയ്‌ക്കൊപ്പം വി.വി.എസ്. ലക്ഷ്മണണാണ് ഇന്നിംഗ്‌സ് തുറന്നത്.
നാലാം ഓവറില്‍ത്തന്നെ ലക്ഷ്മണ്‍(8) കൂടാരം കയറിയതോടെ കൊച്ചിയുടെ പോക്കെങ്ങോട്ടെന്ന് സൂചനകള്‍ ലഭിച്ചു. തൊട്ടടുത്ത ഓവറില്‍ ജയവര്‍ധനെയും(13) മടങ്ങി. പിന്നാലെ ബ്രാഡ് ഹോഡ്ജിനും(8) വിക്കറ്റ് നഷ്ടമായപ്പോള്‍ മൂന്നിന് 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കൊച്ചിക്ക് നാലാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ(22)പാര്‍ഥിവ് പട്ടേല്‍(32) സഖ്യമാണ് തുണയായത്. മെല്ലെയെങ്കിലും 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇവരാണ് കൊച്ചിയെ 100 കടത്തിവിട്ടത്. ഇവരില്ലെങ്കില്‍ 100ന് താഴെയെന്ന സ്‌കോറില്‍ കൊച്ചി ഒതുങ്ങുമായിരുന്നു.യ
അവസാന ഓവറുകളില്‍ കൂറ്റനടി നടത്താമെന്ന പ്രതീക്ഷ രണ്ടാം സ്‌പെല്ലില്‍ വോണ്‍ തകര്‍ത്തു. അടുത്തടുത്ത പന്തുകളില്‍ ഇരുവരേയും പുറത്താക്കിയ വോണ്‍ കൊച്ചിയുടെ മോഹങ്ങള്‍ എറിഞ്ഞുടച്ചു. ാലറ്റത്തെ ത്രിവേദിയും തുടച്ചുനീക്കയതോടെ കൊച്ചിയുടെ സ്‌കോര്‍ 109ല്‍ ഒതുങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications