ജയ്‍പൂരില്‍ ഡെവിള്‍സ് വീണു
ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ സെവിള്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. ജയ്പൂരില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി സേവാഗ് നയിക്കുന്ന ഡെയര്‍ ഡെവിള്‍സിനെ ആറു വിക്കറ്റിനാണ് ഷെയിന്‍ വാണിന്റെ ടീം തകര്‍ത്തു വിട്ടത്. ടൂര്‍ണമെന്റിലെ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം വിജയമാണ്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഡല്‍ഹിക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 36ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഡെവിള്‍സിനെ വേണുഗോപാല്‍ റാവുവും(60) ഡേവിഡ് വാര്‍ണറും(54) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. രണ്ടു പന്തില്‍ നിന്ന് നാലു റണ്‍ മാത്രമെടുത്ത നായകന്‍ വീരേന്ദര്‍ സേവാഗ് മൂന്നാമത്തെ പന്തില്‍ ടെയ്റ്റിന്റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡിന് ക്യാച്ച് നല്‍കി മടങ്ങിയതോടെയാണ് ഡല്‍ഹി തകര്‍ച്ചയെ അഭിമുഖീകരിച്ചത്.
റോയല്‍സിനുവേണ്ടി ക്യാപ്റ്റന്‍ ഷെയ്ന്‍ വോണും ഷോണ്‍ ടെയ്റ്റും രണ്ടു വിക്കറ്റ് വീതവും അമിത് സിംഗും സിദ്ദാര്‍ഥ് ത്രിവേദിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നാല്‍പത്തിരണ്ടാം വയസ്സിലും തന്റെ മികവ് മങ്ങിയിട്ടില്ലെന്ന് തെളിയിച്ച നായകന്‍ വോണ്‍ തന്നെയാണ് കളിയിലെ കേമന്‍.. നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് വോണ്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സ് എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപ്പോലെയായിരുന്നു വിജയലക്ഷ്യം പിന്തുടര്‍ന്നത്. മൂന്നാം ഓവറില്‍ ഓപ്പണര്‍ അമിത് പൗണികര്‍(5) പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ രാഹുല്‍ ദ്രാവിഡും(38) ജെഹാന്‍ ബോതയും(39 നോട്ടൗട്ട്) അവര്‍ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ദ്രാവിഡ് പുറത്തായ ശേഷം ക്രീസില്‍ എത്തിയ അശോക് മനേറിയയെയും(22) അജിങ്ക്യ രഹാനയെയും(18) കൂട്ടുനിര്‍ത്തി ബോത്ത ടീമിനെ വിജയത്തിലേക്കു നയിച്ചു.
ഒമ്പതു പന്തു ബാക്കിനില്‍ക്കെ റോയല്‍സ് റോയല്‍ വിജയം നേടുമ്പോള്‍ 18 റണ്‍സുമായി റോസ് ടെയ്‌ലറായിരുന്നു ബോത്തയ്ക്കു കൂട്ടായി ക്രീസില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications