Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡക്കാനെ വീഴ്ത്തി രാജസ്ഥാന് രാജകീയ തുടക്കം

ഹൈദരാബാദ്: ഐപിഎല്ലിന്റെ നാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് രാജകീയതുടക്കം. വിശ്വവിഖ്യാത സ്പിന്നര്‍ ഷെയ്ന്‍വോണിന്റെ നായകത്വത്തില്‍ തുടര്‍ച്ചയായ നാലാം ഐ.പി.എല്‍ സീസണിലും കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആദ്യ കളിയില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്തു. ഹൈദരാബാദിന്റെ തട്ടകത്തിലായിരുന്നു മത്സരമെന്നത് അവരുടെ വിജയത്തിന് മാറ്റു കൂട്ടുന്നു.

Deccan Chargers

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡെക്കാന്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 137 റണ്‍സടിച്ചപ്പോള്‍ ഏഴു പന്ത് ബാക്കിയിരിക്കെ റോയല്‍സ് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം അടിച്ചെടുത്തു. 47 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം പുറത്താകാതെ 67 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം യോഹാന്‍ ബോത്തയാണ് റോയല്‍സിന്റെ ബാറ്റിങ് നെടുംതൂണായത്. നാലോവറില്‍ 15 റണ്‍സ് വഴങ്ങി ഡെക്കാന്റെ മുന്ന് സുപ്രധാന വിക്കറ്റുകള്‍ പിഴുത സിദ്ധാര്‍ഥ് ത്രിവേദിയാണ് മാന്‍ ഓഫ് ദ മാച്ച്. അമിത് സിങ് 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വോണ്‍ 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് പിഴുതു. ബാറ്റ്‌സ്മാന്‍മാരുടെ പറുദ്ദീസയായ ഐപിഎല്ലില്‍ ബൗളിങാണ് തങ്ങളുടെ ആയുധമെന്ന് ഒരിയ്ക്കല്‍ കൂടി വോണിന്റെ ടീം ഈ വിജയത്തിലൂടെ തെളിയിച്ചു.

ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹോം ഗ്രൗണ്ടില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വോണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ അവരെ വരിഞ്ഞുമുറുക്കി,. ശിഖര്‍ ധവാനും (15 പന്തില്‍ 24) ഇഷാങ്ക് ജാഗിയും (28 പന്തില്‍ 25) ഒന്നാം വിക്കറ്റില്‍ 40 റണ്‍സിന്റെ കൂട്ടുകെട്ട് നേടി. ധവാനെ അമിത് സിംഗ് പുറത്താക്കിയതോടെയാണ് അവരുടെ തകര്‍ച്ച തുടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ നായകന്‍ കുമാര സംഗക്കാര പൂജ്യത്തിനു പുറത്തായി. ഭരത് ചിപ്ലിക്കും (6) പിടിച്ചു നില്‍ക്കാനായില്ല. 20 പന്തില്‍ 28 റണ്‍സെടുത്തു ഡെക്കാന്റെ ടോപ് സ്‌കോററായ രവിതേജയും ഡാനിയേല്‍ ക്രിസ്റ്റിനും (19 പന്തില്‍ 26) വെടിക്കെട്ട് തുടര്‍ന്നതു കൊണ്ട് മുന്‍ ചാമ്പ്യന്‍മാര്‍ 100 കടന്നു.

ദക്ഷിണാഫ്രിക്കയുടെ ജീന്‍ പോള്‍ ഡുമിനിയും (17 പന്തില്‍ 14) പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. റോയല്‍സിനു വേണ്ടി അമിത് സിംഗും സിദ്ധാര്‍ഥ് ത്രിവേദിയും മൂന്നു വിക്കറ്റ് വീതവും നായകന്‍ വോണ്‍ രണ്ടു വിക്കറ്റുമെടുത്തു. 41 വയസായിട്ടും തന്റെ സ്പിന്‍ മാന്ത്രികതയ്ക്കു കോട്ടം തട്ടിയിട്ടില്ലെന്നു വോണ്‍ തെളിയിച്ചു. ജാഗിയുടെയും ഡുമിനിയുടെയും നിര്‍ണായക വിക്കറ്റുകള്‍ വോണ്‍ നേടി.

പ്രഗ്യാന്‍ ഓജയുടെ ആദ്യ പന്തിനെ ബൗണ്ടറി കടത്തി അമിത് പൗനികര്‍ റോയല്‍സിന്റെ ചേസ് തുടങ്ങിയത്.
19 പന്തില്‍ നാല് ഫോറടക്കം 20 റണ്‍സെടുത്ത പൗനികറും 35 പന്തില്‍ രണ്ട് ഫോറടക്കം 28 റണ്‍സടിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 34 പന്തില്‍ 31 റണ്‍സ് ചേര്‍ത്തു. പൗനികറെ വിക്കറ്റിനുപിന്നില്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയുടെ കൈകളിലെത്തിച്ച ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഡെക്കാന് ബ്രേക്ക്ത്രൂ നല്‍കി. എന്നാല്‍

ബാറ്റിംഗ് ഓര്‍ഡറില്‍ ബോത്തയ്ക്കു മൂന്നാമനായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ച വോണ്‍ ക്യാപ്റ്റന്‍സി വീണ്ടും ഫലം കണ്ടു. ബോത്ത മത്സരത്തിലെ ടോപ് സ്‌കോററായതോടെ വോണിന്റെ നീക്കം ഫലിക്കുകയും ചെയ്തു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+