ശ്രീശാന്തിനും റെയ്നക്കും സി ഗ്രേഡ് കരാര്‍
ദില്ലി: ഇന്ത്യന്‍ ടീമിലെ യുവപ്രതിഭകളായ ശ്രീശാന്തും സുരേഷ് റെയ്നയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സി ഗ്രേഡ് കരാറിലേര്‍പ്പെട്ടു.
ഈ സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഇതുവരെ 15 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇരുവര്‍ക്കും സി ഗ്രേഡ് കരാര്‍ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്. കരാര്‍ പ്രകാരം ഇരുവര്‍ക്കും വര്‍ഷത്തില്‍ 20 ലക്ഷം രൂപ വീതം ലഭിക്കും.
ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന് ബിസിസിഐ എ ഗ്രേഡ് നല്‍കിയിരുന്നു. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സെവാഗ്, വി.വി.എസ്.ലക്ഷ്മണ്‍, ഹര്‍ഭജന്‍സിംഗ് തുടങ്ങിയവരാണ് എ ഗ്രേഡിലുള്ള മറ്റ് കളിക്കാര്‍. ഇപ്പോള്‍ ഇന്ത്യന്‍ നിരയില്‍ അക്രമോത്സുക ബാറ്റിംഗിന്റെ കുന്തമുനകളായി മാറിക്കഴിഞ്ഞ യുവരാജ്സിംഗും മഹേന്ദ്രസിംഗ് ധോണിയും ബി ഗ്രേഡിലാണ്.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications