ലാഹോര്‍ ടെസ്റ്: മഴ മൂലം കളി തുടങ്ങാനായില്ല
ലാഹോര്‍: രാവിലെ പെയ്ത കനത്ത മഴ മൂലം ഇന്ത്യാ-പാക് ക്രിക്കറ്റ് ടെസ്റിന്റെ അവസാനദിവസമായ ജനവരി 17 ചൊവ്വാഴ്ച കളി ഇതുവരെയും തുടങ്ങിയില്ല. ഇരു ടീമുകളും ഗ്രൗണ്ടിലെത്തിയെങ്കിലും ഉച്ചവരെയും കളി തുടങ്ങാനാവില്ലെന്നാണ് സൂചന.
മഴയെ തുടര്‍ന്ന് കളി നടക്കുന്ന ഗദ്ദാഫി സ്റേഡിയമാകെ നനഞ്ഞിട്ടുണ്ട്. പിച്ച് മൂടിയിരുന്ന ഷീറ്റുകളിലും വെളളം കെട്ടിക്കിടക്കുകയാണ്. ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ സൂര്യപ്രകാശം ലഭിച്ചാലേ ഇത് ഉണങ്ങിയ ശേഷം കളി തുടങ്ങാനവൂ. എന്നാല്‍ ആകാശം ഇപ്പോഴും മേഘാവൃതമായിരിക്കുകയാണ്. ഇനിയും മഴ പെയ്യാനും സാധ്യതയുള്ള നിലക്കാണ് അന്തരീക്ഷം.
മോശം കാലാവസ്ഥ മൂലം ഒരു ഇന്നിംഗ്സ് പോലും പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയില്‍ കളി സമനിലയിലേക്ക് നീങ്ങുകയാണ്.
11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ ദ്രാവിഡ്-സേവാഗ് സഖ്യം ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഓപ്പണിംംഗ് ജോഡിയെന്ന പുതിയൊരു ലോകറിക്കാര്‍ഡ് സൃഷ്ടിക്കുമെന്നതിനാല്‍ ഈ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications