Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിന് സെഞ്ച്വറി, സച്ചിനില്ല

Dravid
കൊല്‍ക്കത്ത: വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഗൗതംഗംഭീറും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സ് നേടിയിട്ടുണ്ട്.

ടോട്ടല്‍ സ്‌കോര്‍ 66 ലെത്തിനില്‍ക്കെ 38 റണ്‍സെടുത്ത സെവാഗിനെ ഡാരന്‍ സമിയുടെ ബോളില്‍ അഡ്രിയാന്‍ ബരത് പിടികൂടി. തുടര്‍ന്നെത്തിയ രാഹുല്‍ദ്രാവിഡും ഗംഭീറും ചേര്‍ന്ന് ടീമിനെ 149ലെത്തിച്ചു. 65 റണ്‍സെടുത്ത് നില്‍ക്കെ ഗംഭീറിനെ ഫിഡല്‍ എഡ്വാര്‍ഡ്‌സ് ബരതിനു സമ്മാനിച്ചു.
സെഞ്ച്വറികളുടെ സെഞ്ച്വറി തേടി കൊല്‍ക്കത്തയിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒന്നാമിന്നിങ്‌സ് നിരാശയാണ് സമ്മാനിച്ചത്. 71 ബോളില്‍ നിന്നു അഞ്ചു ഫോറുകളുടെ അകമ്പടിയോടെ 38 റണ്‍സെടുത്ത സച്ചിനെ ബിഷൂ സാമുവല്‍സിന്റെ കൈകളിലെത്തിച്ചു.

അപ്പോഴും ഒരു ഭാഗത്ത് വന്‍മതിലായി നിന്ന രാഹുല്‍ ദ്രാവിഡ് 207 ബോളില്‍ നിന്ന് ഒമ്പത് ഫോറുകളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെ 119 റണ്‍സ് അടിച്ചെടുത്തു. ഒടുവില്‍ ബ്രാത്‌വൈറ്റിനു മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ വിവിഎസ് ലക്ഷ്മണും മികച്ച ഫോമിലാണ്. 73 റണ്‍സുമായി ലക്ഷ്മണും റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മയുമാണ് ക്രീസിലുള്ളത്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+