ഫൈസലാബാദ്: ഫൈസലാബാദില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സെഞ്ച്വറി നേടി. എന്നാല്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രാഹുല്‍ റണ്ണൗട്ടായി.
ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ജനവരി 22 ഞായറാഴ്ച തന്നെ വീരേന്ദ്ര സേവാഗിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച 90 റണ്‍സെടുത്ത വി.വി.എസ് ലക്ഷ്മണിന്റേയും നാല് റണ്‍സെടുത്ത യുവരാജ് സിംഗിന്റേയും വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നേരത്തെ രാഹുല്‍ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന കൂട്ടുകെട്ട് 188 റണ്‍സെടുത്തിരുന്നു.അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. ആറ് റണ്‍സ് വീതമെടുത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും എം.എസ് ധോണിയുമാണ് ക്രീസില്‍.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒന്നാമിന്നിംഗ്സില്‍ 588 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.