Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കാണാന്‍ രാഹുല്‍ കൊച്ചിയിലെത്തും

Rahul Gandhi
കൊച്ചി: ഐപിഎല്‍ ക്രിക്കറ്റില്‍ കൊച്ചി ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ കന്നിയംഗം കാണാന്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെത്തുന്നു.

ഏപ്രില്‍ ഒമ്പതിനു കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മത്സരം അവസാനിക്കുന്നത് ക്രിക്കറ്റ് മത്സരത്തിന്റെ പിറ്റേന്ന്, ഏപ്രില്‍ ഒന്‍പതിനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമദിനം.

പ്രചാരണത്തിന്റെ കലാശക്കൊട്ടിനായി കേരളത്തിലെത്തുന്ന രാഹുല്‍ ഐപിഎല്‍ മത്സരം കണാനെത്തുമെന്നാണ് സൂചന.

കൊച്ചി ടസ്‌കേഴ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമാണ് ഒന്‍പതിന് ഏറ്റുമുട്ടുന്നത്. ഐപിഎല്‍ കാണാന്‍ രാഹുല്‍ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് വൃത്തങ്ങളറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്‍ മത്സരം കാണാന്‍ കഴിയുന്ന രീതിയില്‍ കേരള സന്ദര്‍ശനം ക്രമീകരിക്കാനാണത്രേ രാഹുലിന്റെ പദ്ധതി.

കൊച്ചി സ്‌റ്റേഡിയത്തില്‍ അഞ്ചു മല്‍സരങ്ങളാണു നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ഏപ്രില്‍ 18 നും കൊച്ചി ടീം ഏറ്റുമുട്ടുന്നുണ്ട്. ഇത് കഴിഞ്ഞാല്‍ 27, 30 തീയതികളിലും മത്സരമുണ്ടാകും. പിന്നത്തെ മത്സരം മെയ് അഞ്ചിനാണ്.

മൊഹാലിയില്‍ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരം കാണാന്‍ അമ്മ സോണിയയ്‌ക്കൊപ്പം രാഹുലും സ്റ്റേഡിയത്തിലെത്തിയിരുന്നു.

Story first published: Saturday, May 12, 2012, 16:13 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+