വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ വരും; സോണിയ ആശംസ നേര്‍ന്നു

By Lakshmi

മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏറ്റുമു്ട്ടല്‍ കാണാന്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ എത്തും.

Rahul Gandhi

മൊഹാലിയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ സെമിഫൈനല്‍ മത്സരം കാണാന്‍ രാഹുല്‍ എത്തിയിരുന്നു. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയ്‌ക്കൊപ്പമായിരുന്നു രാഹുല്‍ കളികാണാന്‍ മൊഹാലിയില്‍ എത്തിയത്. എന്നാല്‍ ഫൈനല്‍ മത്സരം കാണാന്‍ സോണിയ മുംബൈയില്‍ എത്തുമോയെന്നകാര്യം ഇതേവരെ അറിവായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസമില്‍ പ്രചാരണത്തിരക്കിലാണ് സോണിയ. എന്നാല്‍ ടീം ഇന്ത്യയ്ക്ക് സോണിയ അസമില്‍ നിന്നും വിജയാശംസകള്‍ നേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ടീമിന് വിജയം ആശംസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രതിഭ പാട്ടീല്‍ കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തും.

ഇതിനിടെ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനായി മുംബൈക്കാര്‍ക്ക് ശനിയാഴ്ച അവധി നല്‍കി. മുംബൈയിലെയും സബര്‍ബനിലെയും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുകയാണ്. സെമി ഫൈനല്‍ മത്സരത്തിന് ചെയ്തതുപോലെ തന്നെ പല സ്വാകാര്യ സ്ഥാപനങ്ങളും ഉച്ചയ്ക്ക് ശേഷം അവധി നല്‍കുകയും, ഓഫീസില്‍ത്തന്നെ വലിയ സ്‌ക്രീനില്‍ കളികാണാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ചിലര്‍ ഒരു പടി കൂടെ കടന്ന് ഓഫീസില്‍ കളികാണുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണവും മറ്റു വിഭവങ്ങളും ഒരുക്കുന്നുണ്ട്. നഗരത്തിലെ പബ്ബുകളും ഹോട്ടലുകളും ആഘോഷത്തിന്റെ വേദിയൊരുക്കി കാത്തിരിക്കുകയാണ്.

പ്രത്യേക ക്രിക്കറ്റ് വിരുന്നുകള്‍ പല ഹോട്ടലുകളിലെയും പ്രത്യേകതയാണ്. വലിയ സ്‌ക്രീനില്‍ കളി കാണാനുള്ള സൗകര്യവും ചിലയിടങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. കളി കണ്ട ശേഷം ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ മധ്യപശ്ചിമ റെയില്‍വേ പ്രത്യേക വണ്ടികള്‍ ഓടിക്കുന്നുണ്ട്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X