Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡ് ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ചു

ചെന്നൈ: രാഹുല്‍ ദ്രാവിഡ് ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ബാറ്റ്സ്മാനായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലെ നാലാം ദിവസം 15 റണ്‍സ് കൂടി നേടിയതോടെ ദ്രാവിഡ് 10,000 ക്ലബ്ബില്‍ അംഗമാവുകയായിരുന്നു.

മൂന്നാം ദിവസം 65റണ്‍സെടുത്ത ദ്രാവി‍‍‍ഡ് സ്കോര്‍ 80ലെത്തിച്ചതോടെ റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു. പിന്നീട് സെഞ്ച്വറി തികച്ച ദ്രാവിഡ് 111 റണ്‍സിനാണ് പുറത്തായത്.

ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് ദ്രാവിഡ്. സുനില്‍ ഗവാസ്കറും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് മറ്റ് രണ്ടു പേര്‍.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബ്രയന്‍ ലാറയും അലന്‍ ബോര്‍ഡറും സ്റ്റീവ് വോയുമാണ് 10,000ന് മുകളില്‍ റണ്‍സ് നേടിയ മറ്റു കളിക്കാര്‍.

Story first published: Saturday, March 29, 2008, 14:03 [IST]
Other articles published on Mar 29, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+