കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്ക്‌റ്റ് ടീം ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡിന് പരിശീലനത്തിനിടെ മുഖത്ത് പരിക്കേറ്റു. ബംഗ്ലാദേശ് പര്യടനത്തിനു മുന്നോടിയായുളള പരിശീലത്തിന്‍ ഏര്‍പ്പെട്ടിരിക്കുന്പോഴാണ് പരിക്കേറ്റത്.
ആര്‍.പി സിങ് എറിഞ്ഞ ബൗണ്‍സര്‍ മൂക്കിന് കൊണ്ടാണ് പരിക്കേറ്റത്. അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പരിശീലന ക്യംപിന്റെ നാലാം ദിവസമായ ശനിയാഴ്‌ച സംഭവം. ക്യംപിന്റെ ആദ്യ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശ്രീശാന്തിന്റെ പന്ത് കൊണ്ട് കാലിന് പരിക്കേറ്റിരുന്നു.