For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ സ്ക്വയര്‍കട്ട് ഇനി കാണാനാവുമോ?

By Staff

Rahul Dravidമുംബെ : രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ഏകദിന ടീമിന് അനാവശ്യമായ സാന്നിദ്ധ്യമാണോ? അഞ്ച് മത്സരങ്ങളില്‍ നിന്നും വെറും 51 റണ്‍സ് മാത്രം നേടിയ പശ്ചാത്തലത്തില്‍ മുംബെ ഏകദിനത്തില്‍ നിന്നും ദ്രാവിഡിനെ തഴഞ്ഞത് ആ യുഗം അവസാനിച്ചു എന്ന മുന്നറിയിപ്പാണോ?

പന്ത്രണ്ടാമന്റെ വേഷത്തില്‍ ഗ്രൗണ്ടില്‍ കളിക്കാര്‍ വെളളം കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം ചുമതലപ്പെട്ടത് ദ്രാവിഡായിരുന്നു. നഖം കടിച്ച് കളി കണ്ടിരുന്ന ഈ താരം കഴിഞ്ഞ മാസം വരെ ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യയുടെ ഏറ്റവും മഹാനായ കളിക്കാരില്‍ ഒരുവനുമായിരുന്നു.

ഇന്ത്യയിലെ ക്രിക്കറ്റ് ത്രിമൂര്‍ത്തികളാണ് സച്ചിനും ദ്രാവിഡും ഗാംഗൂലിയും. പ്രതിഭയുടെ തലവര മൂവര്‍ക്കും മൂന്നു രീതിയിലും. അവരവരുടെ മേഖലകളില്‍ മൂന്നുപേരും സമാനതകളില്ലാത്ത താരങ്ങളും തന്നെ. എന്നാല്‍ റോബിന്‍ ഉത്തപ്പമാരും ദിനേഷ് കാര്‍‍ത്തിക്കുമാരും ഗൗതം ഗഭീര്‍മാരും ടീമിന്റെ പടിവാതില്‍ ഇടിച്ചു തുറക്കാന്‍ തയ്യാറായി പുറത്തു നില്‍ക്കുമ്പോള്‍ ഇവര്‍ പതിയെ കളമൊഴിഞ്ഞേ മതിയാവൂ.

ദ്രാവിഡും സച്ചിനും ഗാംഗൂലിയും ഇനി ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത് എന്നാണ് കമന്റേറ്റര്‍ റമീസ് രാജയുടെ അഭിപ്രായം. പ്രായം തന്നെ തളര്‍ത്തിത്തുടങ്ങിയെന്നും മനസെത്തുന്നിടത്ത് ശരീരമെത്തുന്നില്ലെന്നും സച്ചിനും തുറന്നു പറഞ്ഞു ഏതാനും നാള്‍ മുമ്പ്. ഗാംഗൂലിയാകട്ടെ, ടീമിനു പുറത്തായതുമാണ്.

പരിചയസമ്പത്ത് യുവതയ്ക്ക് വഴി മാറുമ്പോള്‍ ചില തീരുമാനങ്ങള്‍ വേദനയോടെ എടുക്കേണ്ടി വരുമെന്നുറപ്പാണ്. ആ വഴിയിലൂടെയുളള ആദ്യ നീക്കമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ദ്രാവിഡിനെ ഒഴിവാക്കിയതിലൂടെ ടീം മാനേജ്മെന്റ് വെളിപ്പെടുത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

അന്തിമ പതിനൊന്നില്‍ ദ്രാവിഡ് ഇല്ല എന്ന വിവരം അദ്ദേഹത്തെ ആര് അറിയിക്കും എന്ന് ടീം മാനേജ്മെന്റില്‍ ചിന്താക്കുഴപ്പുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പന്ത്രണ്ടാമന്റെ വേഷത്തില്‍ വെളളവുമായി ഗ്രൗണ്ടിലിറങ്ങാന്‍ ദ്രാവിഡ് തയ്യാറായത് അദ്ദേഹത്തിന്റെ മാന്യതയുടെ ആകാശവിശാലതയും വെളിപ്പെടുത്തുന്നു.

ഏതായാലും ക്രിക്കറ്റ് പ്രേമികള്‍ ആ ചോദ്യം ചോദിച്ചു തുടങ്ങി. ഇനിയൊരു ഏകദിനമത്സരത്തില്‍, പെരുവിരലിലൂന്നി നിന്ന ആ സ്ക്വയര്‍ കട്ട് കാണാനാകുമോ?

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+