Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ്‌സ് ഇലവന്‍ ജീവന്‍ നിലനിര്‍ത്തി

ധര്‍മശാല: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 29 റണ്‍സിന് കീഴടക്കി പഞ്ചാബിന്റെ രാജാക്കന്മാര്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

Kings XI Punjab

മുംബൈയെ കീഴടക്കിയ ആവേശവുമായി കളത്തിലിറങ്ങിയ പഞ്ചാബിനു മുന്നില്‍ ഡല്‍ഹി നിഷ്പ്രഭമായി.
ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെകുത്താന്മാരുടെ ചെറുത്തുനില്‍പ്പ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 141 ല്‍ അവസാനിച്ചു. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പീയൂഷ് ചൗളയാണ് കളിയുടെ താരം.

ടോസ് നേടിയ ഡെവിള്‍സ് ഞ്ചാബ് കിംഗ്‌സ് ഇലവനെ ബാറ്റിംഗിനയച്ചു. മൂന്നാം നമ്പറായി ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷ് (46) ഓപ്പണര്‍ വല്‍ത്തട്ടിക്കൊപ്പം (62) ചേര്‍ന്നതോടെ പഞ്ചാബ് ഇന്നിംഗ്‌സ് കുതിച്ചു. ഇരുവരും ഡല്‍ഹി ബൗളര്‍മാരെ കണക്കറ്റുശിക്ഷിച്ചതോടെ കിംഗ്‌സ് ഇലവന്റെ സ്‌കോര്‍ നൂറുകടന്നു മുന്നേറി.

ഒടുവില്‍ പതിനഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ ഇര്‍ഫാന്‍ പഠാന്‍ മാര്‍ഷിനെ പുറത്താക്കി. മോര്‍ക്കലിന്റെ ക്യാച്ചിലൂടെ മാര്‍ഷ് പുറത്താകുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ 123 ല്‍ എത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കണ്ടെത്തി.

നമാന്‍ ഓജയും (28) വാര്‍ണറും (29) പുറത്തായതോടെ ഡല്‍ഹി തകര്‍ച്ചയിലേക്കു വീണു. തുടര്‍ന്ന് കൃത്യമായ ഇടവേളയില്‍ ഡല്‍ഹിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ പഞ്ചാബ് വിജയം രുചിച്ചു.

Story first published: Saturday, May 12, 2012, 15:02 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+