Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോയല്‍സിന് മേല്‍ കിങ്സിന്റെ തേരോട്ടം

രാജസ്ഥാന്റെ രാജകീയ പാരന്പര്യമൊന്നും പഞ്ചാബിന്റെ രാജാക്കന്മാര്‍ക്ക് വിഷയമായില്ല. ഐപിഎല്ലിലെ നിലവിലെ ചാന്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് മേല്‍ കിങ്സ് ഇലവന്‍ പഞ്ചാബ് 27 റണ്‍സിന്റെ വിജയമാണ് നേടിയത്.

യുവരാജ് സിങ്ങിന്റെ കിങ്സ് ഇലവന്‍ ആറ് വിക്കറ്റിനു 139 റണ്‍സ് ഒതുങ്ങിയപ്പോള്‍ ഒരു റോയല്‍സ് വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരുപത് ഓവര്‍ പൂര്‍ത്തിയാകുന്പോള്‍ ഏഴുവിക്കറ്റിന് 112 റണ്‍സിലെത്താനെ ഷെയ്ന്‍ വോണിന്റെ ടീമിന് കഴിഞ്ഞുള്ളൂ. 34 റണ്‍സുമായി പുറത്താകാതെ ക്യാപ്റ്റന്റെ കളി കാഴ്ചവെച്ച വോണ്‍ തന്നെയാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.

ട്വന്റി20 ബാറ്റ്സ്മാന്‍മാരുടെ കളിയെന്ന് പറയാറുണ്ടെങ്കിലും രാജസ്ഥാന്‍-പഞ്ചാബ് പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ ബൗളര്‍മാരാണ് നിയന്ത്രിച്ചത്

ഇരുടീമിനും തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. 48 റണ്‍സിനിടെ നാലുവിക്കറ്റാണു പഞ്ചാബിനു നഷ്ടമായത്. ഇര്‍ഫാന്‍ പത്താനും(39) സംഗക്കാര(60)യും ചേര്‍ന്നാണ് അവരെ നൂറു കടത്തിയത്. സംഗക്കാരയാണു മാന്‍ ഒഫ് ദ മാച്ച്.

റോയല്‍സിന്റെ തുടക്കം ഇതിലും മോശമായിരുന്നു. 42 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ വീണു. രണ്ടാം ഐപിഎല്ലിലെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജഡേജ(37)യും വോണും ചേര്‍ന്ന് സ്കോര്‍ നൂറു കടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിയ്ക്കാന്‍ ഇത് പോരായിരുന്നു. ബാറ്റിങ്ങില്‍ തിളങ്ങിയ പത്താന്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+