പഞ്ചാബിന് റോയല്‍ വിജയം
മൊഹാലി: രാജസ്ഥാന്‍ റോയല്‍സിന് മേല്‍ പഞ്ചാബ് കിങ്‌സ് ഇലവന് രാജകീയ വിജയം. പഞ്ചാബിന്റെ ബാറ്റ്‌സ്മാന്‍ തകര്‍ത്താടിയ മത്സരത്തില്‍ 48 റണ്‍സിന്റെ തിളങ്ങുന്ന വിജയമാണ് അവര്‍ നേടിയത്. രാജസ്ഥാന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ ഷോണ്‍ മാര്‍ഷും ഗില്‍ക്രിസ്റ്റും പോള്‍ വാല്‍ത്താട്ടിയും ടീമിന് സമ്മാനിച്ചത് 195 റണ്‍സാണ്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു പഞ്ചാബ് ഈ കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന് മുന്നില്‍വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സിന്റെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ തീര്‍ന്നു.

ടോസ് നേടിയ റോയല്‍സ് നായകന്‍ ഷെയ്ന്‍ വോണ്‍ കിങ്‌സ് ഇലവനെ ബാറ്റിംഗിനയച്ചു. വോണിന്റെ ഈ തീരുമാനം അമ്പേ പാളിയെന്ന് തെളിയാന്‍ അധികം സമയം വേണ്ടിവന്നില്ല. ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായ പോള്‍ വാല്‍ത്തട്ടിയും നായകന്‍ ഗില്‍ ക്രിസ്റ്റും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് പഞ്ചാബിനു നല്‍കിയത്. കേവലം 2.5 ഓവറില്‍ പഞ്ചാബ് 50 പിന്നിട്ടു. 4.2 ഓവറില്‍ 67 റണ്‍സ് അടിച്ചുകൂട്ടിയ ഈ കൂട്ടുകെട്ടു പൊളിച്ചത് ഷെയ്ന്‍ വാട്‌സനാണ്. 16 പന്തില്‍ 28 റണ്‍സ് നേടിയ ഗില്ലി പുറത്തായി. എന്നാല്‍, തൊട്ടുപിന്നാലെയെത്തിയ ഷോണ്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് ഐപിഎല്‍ നാലാം സീസണിലെ സ്റ്റാര്‍ വല്‍ത്തട്ടി റോയല്‍സ് ബൗളര്‍മാരെ തകര്‍ത്തടിച്ചു. റോയല്‍സിന്റെ എല്ലാ ബൗളര്‍മാരെയും തച്ചുടച്ചു മുന്നേറിയ ഇരുവരും മികച്ച ഫോമിലായിരുന്നു. ഇതിനിടെ വല്‍ത്തട്ടിയെ പുറത്താക്കാന്‍ ലഭിച്ച ഒന്നിലധികം അവസരങ്ങള്‍ റോയല്‍സ് ബാറ്റ്‌സ്മാന്മാര്‍ പാഴാക്കി. ഇതിനിടെ, ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവി വല്‍ത്തട്ടി കൈക്കലാക്കി. സച്ചിനെയാണ് വല്‍ത്തട്ടി മറികടന്നത്. 31 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സുമടക്കം 46 റണ്‍സ് നേടിയ വല്‍ത്തട്ടി പുറത്തായശേഷം മാര്‍ഷും കാര്‍ത്തികും പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തി.
വാല്‍താറ്റി മടങ്ങിയശേഷം ആക്രമണത്തിന്റെ ചുമതല മാര്‍ഷ് ഏറ്റെടുത്തു. 14ാം ഓവറില്‍ വാണിനെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് പറത്തിയ മാര്‍ഷ് 29 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറിയും തികച്ചു. വാണിന്റെ ഓരോവറില്‍ 21 റണ്‍സാണ് പഞ്ചാബ് നേടിയത്. അടുത്ത ഓവറില്‍ ദിനേഷ് കാര്‍ത്തിക് ത്രിവേദിയെ തുടര്‍ച്ചയായി മൂന്ന് തവണ ബൌണ്ടറി കാണിച്ചു. 16ാം ഓവറിന്റെ അവസാന പന്തില്‍ ഷോണ്‍ ട്വെയ്റ്റ് കാര്‍ത്തിക്കിന്റെ പോരാട്ടം അവസാനിപ്പിച്ചു.
16 പന്ത് നേരിട്ട് മൂന്ന് ബൌണ്ടറിയടക്കം 21 റണ്ണടിച്ച കാര്‍ത്തിക് കീപ്പര്‍ യാഗ്‌നിക്കിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഒരു റണ്‍ മാത്രമെടുത്ത അഭിഷേക് റണ്‍ ഓട്ടാവുകയായിരുന്നു. 19ാം ഓവറിന്റെ ആദ്യപന്തില്‍ മാര്‍ഷും മടങ്ങി. ഷെയ്ന്‍ വാട്ട്‌സണ്‍ സ്വന്തം ബൌളിംഗില്‍ പിടികൂടിയാണ് മാര്‍ഷിനെ മടക്കി അയച്ചത്. 42 പന്ത് നേരിട്ട മാര്‍ഷ് ആറ് ഫോറും മൂന്ന് സിക്‌സുമടക്കമാണ് 71 റണ്ണടിച്ചത്. റോയല്‍സിനുവേണ്ടി ഷോണ്‍ ടെയ്റ്റ് മൂന്നും ഷെയ്ന്‍ വാട്‌സന്‍ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം മികച്ചതായിരുന്നില്ല. രണ്ടാമത്തെ ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ ദ്രാവിഡിനെ മടക്കിയയച്ചുകൊണ്ട് റിയാന്‍ ഹാരിസ് പഞ്ചാബിന് ആദ്യ ബ്രേക് ത്രൂ നല്‍കി. കേവലം 12 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ റോയല്‍സ് സ്‌കോര്‍.
തൊട്ടുപിന്നാലെ അസ്‌നോദ്കറെ പ്രവീണ്‍കുമാറും മടക്കി. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന വാട്‌സനും സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും വാട്‌സനും (24) പുറത്തായതോടെ റോയല്‍സിന്റെ പ്രതീക്ഷ അസ്തമിച്ചു. 34 റണ്‍സെടുത്ത മനേരിയയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിനു വേണ്ടി പ്രവീണ്‍കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ പഞ്ചാബ് പോയിന്റു നിലയില്‍ മൂന്നാമതെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications