ധോണിയ്‌ക്കെതിരെ ചെന്നൈയില്‍ പ്രതിഷേധം

ബുധനാഴ്ച ചെന്നൈയില്‍ ഐപിഎല്‍ മത്സരം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പാര്‍ക്ക് ഷെറോട്ടണ്‍ ഹോട്ടലിന്റെ മുന്‍പിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
മനുഷ്യാവകാശ സംഘടന പസുമയി തായകമാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. മദ്യവിമുക്തമായ ഐപിഎല്‍ ആണ് തങ്ങളുടെ ആവശ്യമെന്ന് സംഘടനാ സെക്രട്ടറി ആര്‍ അരുണ്‍ പറഞ്ഞു. മദ്യത്തിന്റെ പരസ്യം ഏറ്റവും ആകര്‍ഷിക്കുന്നതു കുട്ടികളെയും യുവാക്കളെയുമാണെന്നും അരുണ്‍ പറഞ്ഞു.
പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടു മുന്‍ കേന്ദ്രമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദോസ് ധോണിക്ക് കത്തയച്ചിരുന്നു. മദ്യ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന സച്ചിന്റെ നിലപാട് ധോണിയും സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെ ധോണി മദ്യപ്പരസ്യത്തില്‍ നിന്നും പിന്‍മാറാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന്് കലൈഞ്ജര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications